Image

ഹേലിക്കു പകരം ഇവാന്‍ക? രാജിയുടെ പിന്നിലെ കാരണങ്ങള്‍

Published on 09 October, 2018
ഹേലിക്കു പകരം ഇവാന്‍ക? രാജിയുടെ പിന്നിലെ കാരണങ്ങള്‍
വാഷിംഗ്ടണ്‍: സ്ഥാനമൊഴിയുന്ന അംബാസഡര്‍ നിക്കി ഹേലിക്കു പകരം തന്റെ പുത്രി ഇവാന്‍ക ട്രംപ് ഒരു ഡൈനമൈറ്റ് (സ്‌ഫോടകവസ്തു) തന്നെ ആയിരിക്കുമെന്നു പ്രസിഡന്റ് ട്രംപ്. എന്നാല്‍ പിതാവ് നിര്‍ദേശിച്ചാലും ആ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇവാന്‍ക പിന്നീട് വ്യക്തമാക്കി.

ഹേലിക്കു പകരം മികവുറ്റ ഒരാള്‍ തന്നെ വേണമെന്ന പ്രസിഡന്റിന്റെ താത്പര്യം ഈ പരാമര്‍ശത്തില്‍ കാണുന്നു. ഇത്തരമൊരു സ്ഥാനം കിട്ടുന്നത് വലിയൊരു ബഹുമതിയാണെങ്കിലും വൈറ്റ് ഹൗസിലെ പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിക്കുന്ന താന്‍ ഈ ദൗത്യത്തിനില്ലെന്നു ഇവാന്‍ക പ്രതികരിച്ചു.

ഏതായാലും ഒന്നുരണ്ടാഴ്ചയ്ക്കകം പുതിയ അംബാസഡറെ കണ്ടെത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹേലി എന്തിനു രാജിവച്ചു എന്നു ഇനിയും വ്യക്തമല്ല. മൂന്നു സിദ്ധാന്തങ്ങളാണ് സി.എന്‍.എന്‍ അവതരിപ്പിക്കുന്നത്.

വിദേശകാര്യത്തില്‍ കടുംപിടുത്തക്കാരനായ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പെയും, നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മൈക്കല്‍ ബോള്‍ട്ടനും ആണു ഇപ്പോള്‍ ഭരണകൂടത്തിലെ പ്രമുഖര്‍. അവരെ വച്ചുനോക്കുമ്പോള്‍ ലിബറലായ തനിക്ക് പ്രാധാന്യം കുറയുമെന്ന് ഹേലി കരുതിയിരിക്കാം. ചില സമയത്ത് ട്രംപിനെ ചോദ്യം ചെയ്യാന്‍ പോലും ഹേലി മടിച്ചിട്ടില്ല. ബോള്‍ട്ടനും പൊമ്പെയും കരുത്തരാകുന്ന സാഹചര്യത്തില്‍ ചുവരെഴുത്ത് ഹേലി വായിച്ചിരിക്കാം.

രണ്ടാമത് അവരുടെ സാമ്പത്തിക സ്ഥിതിയാണ്. പുത്രന്‍ നളിന്‍ കോളജിലാണ്. പുത്രിയും വൈകാതെ കോളജിലെത്തും. അംബാസഡറാകും മുമ്പ് ഹേലിക്കും ഭര്‍ത്താവ് മൈക്കലിനും കൂടി ഒരുവര്‍ഷം 170,000 ഡോളറായിരുന്നു വരുമാനം. അംബാസഡറെന്ന നിലയില്‍ അതു കൂടി.

എങ്കിലും കടം ഉണ്ട്. ഈവര്‍ഷത്തെ കണക്കനുസരിച്ച് 25,000 മുതല്‍ 65,000 വരെ ക്രെഡിറ്റ് കാര്‍ഡ് കടമുണ്ട്. ഒരു മില്യനിലേറെ മോര്‍ട്ട്‌ഗേജും. ലൈന്‍ ഓഫ് ക്രെഡിറ്റുമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലി വിട്ട് കോര്‍പറേറ്റ് ഉദ്യോഗം നോക്കിയാല്‍ മില്യനുകള്‍ ഉണ്ടാക്കാം.

അതിനിടെ ഹേലിയും ഭര്‍ത്താവും ഒരു ബിസിനസുകാരനില്‍നിന്നും സൗജന്യമായി ഏഴു വിമാന ടിക്കറ്റ് വാങ്ങി എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

മൂന്നാമത്തേത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നു എന്നതാണ്. 2020-ല്‍ ട്രംപിനെ വെല്ലുവിളിക്കാന്‍ ഹേലിക്കോ മറ്റേതെങ്കിലും റിപ്പബ്ലിക്കനോ കഴിയില്ല. എന്നാല്‍ 2024-ല്‍ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനൊപ്പം മത്സരിക്കാന്‍ സാധ്യതയേറെയുണ്ട്.

എന്തായാലും ഹേലിയുടെ ഉറ്റ സുഹൃത്തുക്കള്‍ക്കുപോലും കാരണമെന്തെന്ന് വ്യക്തമല്ല.
Join WhatsApp News
SHE TOO 2018-10-10 11:32:29
Don’t buy the Haley hype. She resigned a day after we caught her taking huge, dubious gifts of private plane trips from donors, & she’s a Hatch Act violator. As we explain she’s of a piece with Pruitt, Price & Trump:
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക