Image

ജാമ്യാപേക്ഷയുമായിബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ വീണ്ടും ഹൈക്കോടതിയില്‍

Published on 10 October, 2018
ജാമ്യാപേക്ഷയുമായിബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ വീണ്ടും ഹൈക്കോടതിയില്‍
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ്‌ ആവശ്യം. അന്വേഷണത്തോടു താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ബിഷപ്പ്‌ ഹര്‍ജിയില്‍ വാദിക്കുന്നു.

ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേയും ബിഷപ്പ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. റിമാന്‍ഡ്‌ ചെയ്യപ്പെട്ട്‌ പാലാ സബ്‌ജയിലിലാണ്‌ ബിഷപ്പ്‌ ഇപ്പോഴുള്ളത്‌.

പാലാ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ്‌ കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു.

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ കേസ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിരീക്ഷിച്ചു വരികയാണെന്ന്‌ കാത്തലിക്‌ ബിഷപ്പ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ (സിബിസിഐ) കഴിഞ്ഞ ദിവസം അറിയിച്ചു. വത്തിക്കാന്‍ പ്രതിനിധികളുമായി ഇന്ത്യയിലെ കര്‍ദ്ദിനാള്‍മാര്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക