Image

ശബരിമല സംരക്ഷണ യാത്രയുമായി എന്‍ഡിഎ; കേരളത്തിലുടനീളം വിവിധ ഹിന്ദു സംഘടനകളുടെ റോഡ്‌ ഉപരോധം

Published on 10 October, 2018
ശബരിമല സംരക്ഷണ യാത്രയുമായി എന്‍ഡിഎ; കേരളത്തിലുടനീളം വിവിധ ഹിന്ദു സംഘടനകളുടെ റോഡ്‌ ഉപരോധം


പത്തനംതിട്ട: പ്രായഭേദമന്യേ ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കിയ സുപ്രിം കോടതി വിധിയില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന്‌ കേരളത്തിലുടനീളം റോഡ്‌ ഉപരോധിക്കുകയാണ്‌. കൂടാതെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ പന്തളത്തുനിന്നും ശബിരമല സംരക്ഷയാത്രയും നടത്തുന്നുണ്ട്‌.

കൊല്ലം, ആലുപ്പുഴ, തിരുവനന്തപുരം ജില്ലകളിലൂടെയാണ്‌ യാത്ര പര്യടനം നടത്തുന്നത്‌. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്‌ ശ്രീധരന്‍ പിള്ളയാണ്‌ യാത്രക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ബിജെപിയുടെ സംസ്ഥാന നേതാക്കളും ബിഡിജെഎസ്‌ നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളി, വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കള്‍ തുടങ്ങി നിരവധിപ്പേര്‍ ശബരിമല സംരക്ഷ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്‌. പന്തളത്തെ മണികണ്‌ഠനാല്‍ത്തറയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഈ മാസം 15 ന്‌ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ വച്ച്‌ സമാപിക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു മണിക്കൂര്‍ നേരമാണ്‌ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധിക്കുന്നത്‌. ശബരിമല സ്‌ത്രീ പ്രവേശന വിധി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുക, വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ശബരിമല കര്‍മ സമിതി ഉന്നയിക്കുന്നത്‌.

ശബരിമല സ്‌ത്രീ പ്രവേശനം: കേരളമാകെ പ്രതിഷേധ തരംഗം
കൊച്ചി: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളമാകെ പ്രതിഷേധം തുടരുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ വിശ്വാസികള്‍ റോഡുകള്‍ ഉപരോധിക്കുകയാണ്‌.

ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുക, വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട്‌ ശബരിമല കര്‍മ്മ സമതിയുടെ നേത്യത്വത്തിലാണ്‌ സമരം


Join WhatsApp News
സതിയും ഒരു ആചാരം 2018-10-10 05:35:11
1812-ൽ ബ്രഹ്മ സമാജസ്ഥാപകനായ രാജാറാം മോഹൻ റോയ് സതി എന്ന ദുരാചാരത്തിനെതിരായ പ്രചരണം സംഘടിപ്പിച്ചപ്പോൾ യാഥാസ്ഥിക ഹിന്ദുക്കളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നു. സതി മതപരമായ ആചാരമാണെന്നും, മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് അനുവദനീയമല്ലെന്ന നിലപാടിനായിരുന്നു പ്രാമുഖ്യം !
1828 - ൽ അധികാരത്തിൽ വന്ന Lord William Bentinck സതി നിരോധിക്കാനുള്ള നടപടികളെടുത്തപ്പോൾ അങ്ങനെ ഉടനടി നിരോധിക്കുന്നതിനോട് രാജാറാം മോഹൻ റോയിക്ക് പോലും എതിരഭിപ്രായമായിരുന്നു. അത്രയ്ക്ക് ശക്തമായിരുന്നു യാഥാസ്ഥിക ഹിന്ദുക്കളുടെ സതിക്ക് അനുകൂലമായ നിലപാട്. എന്നാൽ അന്നത്തെ കോടതിയിലെ ജഡ്ജിമാരെല്ലാം തന്നെ സതി എന്ന ദുരാചാരം നിരോധിക്കുന്നതിൽ ഏകാഭിപ്രായക്കാരായിരുന്നു!
അങ്ങനെ 1829 ഡിസംബർ 4-ന് ഞായറാഴ്ച സതി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് William Bentinck പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവ് പ്രാദേശിക ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യാൻ ഏല്പിച്ച William Carey യുടെ പ്രതികരണം ചരിത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
" അത്യന്തം സന്തോഷത്തോടെ തുള്ളിച്ചാടി കറുത്ത കോട്ട് വലിച്ചെറിഞ്ഞ് കൊണ്ട് അദ്ദേഹം പറഞ്ഞു: 'ഞാനിന്ന് പള്ളിയിൽ പോകുന്നില്ല; ഞാൻ ഈ ഉത്തരവ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിൽ ഒരു മണിക്കൂർ താമസിച്ചാൽ നിരവധി വിധവകൾ ബലികഴിക്കപ്പെടും'. 
യാഥാസ്ഥിക മത വിശ്വാസികളുടെ ക്രൂരതയും വിവേകരാഹിത്യവും സൂചിപ്പിക്കുന്നതാണ് പ്രസ്തുത വാക്കുകൾ! 
മുഗൾ ഭരണ കാലഘട്ടത്തിലും മഹാനായ അക്ബർ സതി എന്ന ആചാരത്തിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. സ്വമേധയാണ് വിധവകൾ സതി അനുഷ്ടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും, തീരുമാനം പരമാവധി നീട്ടികൊണ്ട് പോയി വിധവകളുടെ മനസ്സ് മാറ്റുന്നതിന് പരിശ്രമിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
" ലാഹോറിൽ സുന്ദരിയായ വിധവയെ ബലികഴിപ്പിക്കുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. അവൾക്ക് 12 വയസ്സ് പ്രായം വരും. നിസ്സഹായായ ആ കുട്ടി ചിതയ്ക്ക് അടുത്തേക്ക് വലിച്ചിഴക്കപ്പെട്ടപ്പോൾ ജീവനുണ്ടെങ്കിലും മൃതപ്രായമായിരുന്നു. അവളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അവൾ ഭയന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. മൂന്നോ നാലോ ബ്രാഹ്മണർ പ്രായമായ സ്ത്രീയുടെ സഹായത്തോടെ ബലം പ്രയോഗിച്ച് ആ കുട്ടിയെ ഭർത്താവിന്റെ ചിതയിലേക്ക് തള്ളി! അവൾ ജീവനോടെ എരിഞ്ഞടങ്ങി!"
(1656-68 കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച François Bernier_ ന്റെ അനുഭവസാക്ഷ്യമാണിത്!)
(സതി - അവലംബം വിക്കിപീഡിയ) posted by andrew

അടിമകള്‍ 2018-10-10 05:54:09

കോണ്ഗ്രസ് എന്തിനു വര്‍ഗീയ വാദികളെ തുണക്കുന്നു ?

ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ ഗാന്ധിജിയുടെ പ്രസംഗവേദി അന്നത്തെ ആചാരപാലകനായ ക്ഷേത്ര ഊരാളൻ സാമൂതിരിയുടെ നായർ ഗുണ്ടകൾ പുഴക്കി മറിച്ചിട്ടു...

വൈക്കം സത്യാഗ്രഹകാലത്ത് കേരളത്തിലെത്തിയ ഗാന്ധിയെ അന്നത്തെ ആചാരപാലകനായ ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരിമാർ അയിത്തം കൽപ്പിച്ച് പടിപ്പുരവാതിലിലിരുത്തി അപമാനിച്ചു..

ഗാന്ധിജിയുടെ പ്രകൃതം വച്ച് അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ താഴമൺ തന്ത്രികളും അവരുടെ പാദസേവകരും അടങ്ങുന്ന മത വൈതാളികർ സ്ത്രീകളുടെ സ്വാഭിമാനത്തിനെതിരെ ഉയർത്തുന്ന യുക്തിഹീനമായ ഈ വിലക്കിനെതിരെ അദ്ദേഹം ശബരിമലയിൽ എത്തുമായിരുന്നു..

എന്നാൽ അന്നത്തെപ്പോലെ സാമൂതിരിയുടെയും ഇണ്ടംതുരുത്തി മന നമ്പൂതിരിയുടെയും ചോറ്റുപട്ടികളായിരിക്കില്ല ഗാന്ധിജിയെ ആക്രമിക്കാൻ മുന്നിലുണ്ടാവുക..

ഗാന്ധിശിഷ്യൻമാർ എന്ന പേരിൽ വടിപോലെ നിർത്തിയ ഖദറുമിട്ട് നാടു കൊള്ളയടിക്കുകയും സകല കൊള്ളരുതായ്മകളുടെയും മുൻവരിക്കാരായ തന്നെ നിൽക്കുകയും കോൺഗ്രസ്സ് എന്ന അലവലാതി ആൾക്കൂട്ടത്താലായിരിക്കും അദ്ദേഹത്തിന് കൊള്ളുന്ന ആദ്യത്തെ കല്ലേറ്... അല്ലെങ്കിൽ അടി...കോപ്പി FB

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക