Image

ശബരിമല: കേന്ദ്രം ഓഡിനന്‍സ്‌ കൊണ്ടുവരണമെന്ന്‌ തുഷാര്‍ വെള്ളാപ്പള്ളി

Published on 10 October, 2018
ശബരിമല: കേന്ദ്രം ഓഡിനന്‍സ്‌ കൊണ്ടുവരണമെന്ന്‌ തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സ്‌ കൊണ്ടുവരണമെന്ന്‌ ബി.ഡി.ജെ.എസ്‌ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ്‌ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ നടത്തുന്ന ശബരിമല സംരക്ഷണ യാത്രയില്‍ പങ്കെടുക്കുമെന്നും തുഷാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പന്തളത്തുനിന്നാണ്‌ ഇന്ന്‌ യാത്ര പുറപ്പെടുന്നത്‌. യാത്ര പതിനഞ്ചാം തിയ്യതി സെക്രട്ടറിയേറ്റ്‌ പടിക്കല്‍ അവസാനിക്കും.

ശബരിമലയുടെ പേരില്‍ ഹിന്ദുക്കള്‍ എന്നു പറഞ്ഞ്‌ സമരരംഗത്ത്‌ ഇറങ്ങിയവര്‍ക്കെതിരെ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു വിശ്വാസികള്‍ക്കൊപ്പമെന്ന പ്രഖ്യാപനത്തോടെ തുഷാര്‍ രംഗത്തുവന്നത്‌.
വിശ്വാസികളുടെ സമരത്തിന്‌ വെള്ളാപ്പള്ളി എതിരല്ല. കൂടായാലോചന ഇല്ലാത്തതാണ്‌ പ്രശ്‌നമായി അദ്ദേഹമുയര്‍ത്തിയതെന്നാണ്‌ തുഷാര്‍ പറഞ്ഞത്‌.


ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിശ്വാസികള്‍ എന്ന അവകാശവാദത്തോടെ സമരരംഗത്തിറങ്ങിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

ഒരു വിഭാഗം സവര്‍ണ സംഘടനകള്‍ മാത്രമാണ്‌ ഇതിനു പിന്നിലെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയില്‍ അവര്‍ണര്‍ നടത്തിയിരുന്ന പല ആചാരങ്ങളും നേരത്തെ നിര്‍ത്തിയിരുന്നെന്നും അപ്പോഴൊന്നും വിശ്വാസത്തിന്റെ പേരു പറഞ്ഞ്‌ ഇവര്‍ സമരരംഗത്തിറങ്ങിയില്ലല്ലോയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക