Image

ഡൈല്‍ബെര്‍ഗില്‍ കേരളപുനര്‍നിര്‍മ്മാണത്തിനായി കലാസാംസ്‌കാരിക മേള

ജോര്‍ജ് ജോണ്‍ Published on 10 October, 2018
ഡൈല്‍ബെര്‍ഗില്‍ കേരളപുനര്‍നിര്‍മ്മാണത്തിനായി കലാസാംസ്‌കാരിക മേള
ഡൈല്‍ബെര്‍ഗ്: കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ  പ്രളയദുരിതത്തില്‍ കഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഹൈഡല്‍ബെര്‍സിലെ കേരള അസോസിയേഷന്‍സ് ഒക്‌ടോബര്‍ 20 ന് ഒരു കലാസാംസ്‌കാരിക മേള സംഘടിപ്പിക്കുന്നു. ഹൈഡല്‍ബെര്‍ഗ് വെസ്റ്റ് സ്റ്റാട്ട്, ഹില്‍ഡാ സ്ട്രാസെ 6 ലെ സെന്റ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ വച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 

ഹൈഡല്‍ബെര്‍ഗിലെ കേരളാ അസോസിയേഷന്‍സ് ബ്ലൂമന്‍ സ്ട്രാസെ 23 ലെ സെന്റ് ബൊണിഫാസിയോസ് പള്ളിയുമായി സഹകരിച്ചാണ് ഈ കലാസാംസ്‌കാരിക മേള നടത്തുന്നത്. ക്ലാസിക്കല്‍ ഡാന്‍സുകള്‍, ഗാനാലാപം, സ്‌കെച്ച്, എന്നിവയ്ക്ക് പുറമെ ആകര്‍ഷകമായ സമ്മാനങ്ങളോടെ തംബോലയും നടത്തും.  കേരളത്തിലെ  പ്രളയദുരിതത്തില്‍ കഷ്ടപ്പെട്ടവരെ സഹായിക്കാന്‍ നടത്തുന്ന ഈ മേളയില്‍ ഹൈഡല്‍ബെര്‍ഗിലെ കേരള അസോസിയേഷന്‍സ് എല്ലാവരുടെയും സാന്നിദ്ധ്യസഹകരണം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ (06221-769772); റോയി നാല്പതാംകളം (06223-990571); എബ്രാഹം വാണിയത്ത് (0176-79031300); ശോശാമ്മ വര്‍ഗീസ് (0174-7250097); മാത്യു സി. എബ്രാഹം (0178-1461876); ഗ്‌ളോറി എബ്രാഹം(01521-1869273); ഫിലോമിനാ ജോസന്‍ (0160-6317835) എന്നിവരുമായി ബന്ധപ്പെടുക.

ഡൈല്‍ബെര്‍ഗില്‍ കേരളപുനര്‍നിര്‍മ്മാണത്തിനായി കലാസാംസ്‌കാരിക മേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക