Image

ഉയരത്തിലെ ശക്തിപ്രാപിച്ച് സാക്ഷികളാകുക: പാസ്റ്റര്‍ കെ.സി.ജോണ്‍

ഡോ.ജോര്‍ജ് മാത്യു Published on 10 October, 2018
 ഉയരത്തിലെ ശക്തിപ്രാപിച്ച് സാക്ഷികളാകുക: പാസ്റ്റര്‍ കെ.സി.ജോണ്‍
അഗര്‍ത്തല: ദൈവജനങങള്‍ വിശ്വാസജീവിതത്തില്‍ പുതിയ വെല്ലുവിളികള്‍ നേരിടുന്ന ഈ നാളുകളില്‍ സാഹചര്യങ്ങളെ നോക്കാതെ ഉയരത്തിലേക്ക് നോക്കി ദൈവശക്തി പ്രാപിച്ച് കര്‍ത്താവിന്റെ സാക്ഷികളായി തീരുവാന്‍ ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി.ജോണ്‍ ആഹ്വാനം ചെയ്തു. ഐ.പി.സി. ത്രിപുര സ്റ്റേറ്റിന്റെ 12-മതു വാര്‍ഷിക കണ്‍വന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സ്റ്റേറ്റ് പ്രസിഡന്റ് ഡോ.ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്ത സമ്മേളനം ആഗസ്റ്റ് 11, 12 തീയതികളില്‍ അനുഗ്രഹകരമായി നടന്നു. ഐ.പി.സി. ത്രിപുര സ്റ്റേറ്റ് ആരംഭിച്ച ബൈബിള്‍ ട്രെയിനിംഗ് സെന്ററിന്റെയും വിശ്രാം ഗഞ്ചില്‍ പണിപൂര്‍ത്തിയാക്കിയ ആരാധനാലയത്തിന്റെയും ഉദ്ഘാടനം പാസ്റ്റര്‍ കെ.സി. ജോണ്‍ നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ സുകുമാര്‍ ദേവവര്‍മ്മ, അനില്‍, അജോയ് എന്നിവര്‍ നേതൃത്വം നല്‍കിയ കണ്‍വന്‍ഷനില്‍ വിവിധ ഗോത്രവര്‍ഗ്ഗക്കാരായ അനേകര്‍ സുവിശേഷം കേട്ട് കര്‍ത്താവിനായി സമര്‍പ്പിച്ചു.

 ഉയരത്തിലെ ശക്തിപ്രാപിച്ച് സാക്ഷികളാകുക: പാസ്റ്റര്‍ കെ.സി.ജോണ്‍
Join WhatsApp News
ഹോളി സ്പിരിറ്റ്‌ 2018-10-10 07:42:59
ഉയരത്തില്‍ നിന്നുള്ള ശക്തി  
കര്‍ത്താവും ദൈവവും ഒക്കെ ഉയരത്തില്‍ ആണോ?
ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ അല്ലേ മേലും കീഴും ഒക്കെ തോന്നുന്നത്?
നിങ്ങള്‍, ഭൂമി ആണ്  കോസ്മോസിന്റെ കേന്ദ്രം എന്നുള്ള വിഡ്ഢിത്തരം വിശ്വസിക്കുന്നവര്‍ 
ഒരു പ്ലാനടോരിയം പോയി കാണുക.
  andrew
ഉഗ്രന്‍ വാറ്റ് 2018-10-10 07:49:44
ഉയരത്തില്‍ നിന്നുള്ള ശക്തി  എന്നാല്‍
നല്ല പൊക്കം ഉള്ള പനയിലെ കള്ള്  ആകാം
അല്ലെങ്കില്‍ കൊന്ന തെങിലെ  തേന്‍ തുള്ളി പോലത്തെ സോമ രസം തന്നെ ആകാം 
അല്ലെങ്കില്‍  ലിക്കര്‍ സ്റ്റോറിലെ ടോപ്‌ ഷെല്‍ഫില്‍ ഇരിക്കുന്ന വില കൂടിയ വാറ്റുമാകാം
ഏതായാലും പട്ട ചാരായം അല്ല 
നാരദന്‍ 
ദൈവ ജനമേ 2018-10-10 08:31:20
 വരൂ എന്‍റെ കൂടെ വരൂ  ഇത് അയ്യപ്പ ബൈജു 
കരിങ്കല്‍ അയ്യപ്പന്‍ അല്ല, സാക്ഷാല്‍ അയ്യപ്പ ബൈജു.
നല്ല അന്തി പുലരി രണ്ടു എണ്ണം വീശാം 
പിന്നെ തിരുവല്ലയിലെ കലുങ്കിന്‍ മുകളിലേക്ക് കയറി നിന്നാല്‍ 
ശക്തി നുരച്ചു പൊങ്ങും, അല്മാവ് കേറി താഴെ വീഴും വരെ നമ്മള്‍ക്ക് വജന വ്യാജം വിളിച്ചു കൂവാം.
പത്തു സതമാനം പിരിവ് ഇവിടില്ല ഒരു മാസ സമ്പളവും കൊടുക്കണ്ട 
വെറും 2 കുപ്പി അന്തി പുലരി, തൊടീല്‍ ഫ്രീ 
വരൂ എന്‍റെ കൂടെ, ദൈവ ജനമേ വരൂ, ഇതാ അന്ത്യ കാലം തുടങ്ങി 
വരൂ നമുക്ക് പോകാം . അന്തി പുലരി അടിച്ചു  മേലോട്ട് ഉയരാം 
എല്ലാ അല്മ്മാവിന്‍ മേലും ഹോളി സ്പിരിറ്റ്‌  വരാന്‍ നല്ല മൂത്ത അന്തി പുലരി അടിച്ചു ഇ അന്ത കാലം കഴിയാം, അന്താളിച്ചു നില്‍ക്കാതെ വരൂ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക