Image

റീമ അവാര്‍ഡ് ജോര്‍ജ് ഏബ്രഹാമിനും ഡോ. ടി.വി. വടവനയ്ക്കും

Published on 10 October, 2018
റീമ അവാര്‍ഡ് ജോര്‍ജ് ഏബ്രഹാമിനും ഡോ. ടി.വി. വടവനയ്ക്കും

കോട്ടയം:  20-ാമത് റീമാ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യുഎന്‍ മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറും അമേരിക്കയിലെ സാംസ്‌കാരിക പ്രവര്‍ത്തകനും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാനുമായ ജോര്‍ജ് ഏബ്രഹാമും സത്യം മിനിസ്ട്രീസ് ചെയര്‍മാനും ചാരിറ്റി പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. സി.വി. വടവനയുമാണ് അവാര്‍ഡിന് അര്‍ഹരായവര്‍. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 20ന് തിരുവല്ലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജോര്‍ജ് ഏബ്രഹാം അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുകയും മലയാളി സംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഐഒസിയുടെ വൈസ് ചെയര്‍മാനും ഐപിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍. ഏബ്രഹാമിന്റെ മകനുമാണ്. കല്ലിശ്ശേരി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.

ഡോ. സി.വി. വടവന വികലാംഗര്‍ക്കായി ഒരു ലക്ഷം വീല്‍ ചെയറുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുകയും ജീവകാരുണ്യ പ്രവര്‍ത്തകനും ഡിഫറന്റലി ഏബിള്‍ കുട്ടികള്‍ക്കായി തിരുവല്ലയില്‍ നടത്തുന്ന ജസ്റ്റില്‍ സ്‌കൂളിന്റെ സ്ഥാപകനുമാണ്. മുക്കൂര്‍ സ്വദേശിയായ ഡോ. സി.വി. വടവന 30 ഗ്രന്ഥങ്ങളുടെ രചയിതാവും സാംസ്‌കാരിക ആത്മീയ പ്രവര്‍ത്തകനും ക്രിസ്ത്യന്‍ ബുക്‌സ് സെല്ലേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ പ്രസിഡന്റുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക