Image

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി; അറിയിക്കാനായി വാട്‌സ്‌ആപ്പ്‌ നമ്‌ബര്‍

Published on 10 October, 2018
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി; അറിയിക്കാനായി വാട്‌സ്‌ആപ്പ്‌ നമ്‌ബര്‍

കാസര്‍കോട്‌: ജലസ്രോതസുകളിലും പൊതുസ്ഥലങ്ങളിലും കോഴി അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടും രോഗവ്യാപനത്തിനും കാരണമാകുന്ന മറ്റുമാലിന്യങ്ങളും വലിച്ചെറിയുകയോ, നിക്ഷേപിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത്‌ ബാബു നിര്‍ദേശം നല്‍കി.

രാത്രിയിലും മറ്റും ആളൊഴിഞ്ഞ പ്രദേശങ്ങിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങള്‍ തള്ളുന്നത്‌ പലതരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും ജലസ്രോതസുകള്‍ മലിനമാകുന്നതിനും ജനങ്ങള്‍ക്ക്‌ ഏറെ പ്രയാസം സൃഷ്‌്‌ടിക്കുന്നുണ്ട്‌. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം വരെ തടവ്‌ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത്‌ ക്രിമിനല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യും.

പൊതുസ്ഥലങ്ങളില്‍ ജൈവ-പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ തള്ളുന്നതോ കത്തിക്കുന്നതോ കണ്ടാല്‍ ഫോട്ടോ, വീഡിയോ എടുത്ത്‌, പേരു വിവരങ്ങള്‍ സഹിതം അറിയിക്കുന്നവര്‍ക്ക്‌ ജില്ലാ ഭരണകൂടം പ്രത്യേക പാരിതോഷികം നല്‍കുമെന്ന്‌ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത്‌ ബാബു അറിയിച്ചു.

ഇതിനായി 8547931565 എന്ന വാട്‌സ്‌ ആപ്പ്‌ നമ്‌ബറിലേക്കാണ്‌ ചിത്രങ്ങളും വീഡിയോകളും അയക്കേണ്ടത്‌. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ജനങ്ങള്‍ മാറ്റണമെന്നും കാസര്‍കോട്‌ ജില്ലയെ സമ്‌ബൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന്‌ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക