• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

20 പേരുടെ മരണത്തിനിടയാക്കിയ ന്യൂയോര്‍ക്ക് അപ്‌സ്‌റ്റേറ്റിലെ വാഹനാപകടം; ലിമോസിന്‍ കമ്പനി ഉടമയെ പോലീസ് അറസ്റ്റു ചെയ്തു

AMERICA 11-Oct-2018
മൊയ്തീന്‍ പുത്തന്‍ചിറ
ആല്‍ബനി (ന്യൂയോര്‍ക്ക്): ഒക്ടോബര്‍ 6 ശനിയാഴ്ച ആല്‍ബനിയില്‍
 നിന്ന് 30 മൈല്‍ അകലെ സ്‌കോഹരി കൗണ്ടിയില്‍ റൂട്ട് 3030എ ജംഗ്ഷനില്‍ ലിമോസിന്‍ അപകടത്തില്‍ പെട്ട് 20 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ലിമോസിന്‍ കമ്പനിയുടമയെ സ്‌റ്റേറ്റ് പോലീസ് അറസ്റ്റു ചെയ്തു. പാക്കിസ്താന്‍ വംശജന്‍ നൗമന്‍ ഹുസൈനാണ് (28) ബുധനാഴ്ച സ്‌റ്റേറ്റ് പോലീസ് കസ്റ്റഡിയിലായത്. 

അപകടത്തില്‍ പെട്ട ലിമോസിന്‍ കഴിഞ്ഞ മാസം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ റോഡിലിറക്കാന്‍ കഴിയാത്ത വിധം പരാജയപ്പെട്ടിരുന്നതായി സ്‌റ്റേറ്റ് പോലീസ് വ്യക്തമാക്കി. തന്നെയുമല്ല, അപകടം നടന്ന സമയത്ത് ലിമോസിന്‍ ഓടിച്ചിരുന്ന െ്രെഡവര്‍ സ്‌കോട്ട് ലിസിനിച്ചിയക്ക് ലിമോസിന്‍ ഓടിക്കാനുള്ള ലൈസന്‍സും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ റോഡ് സുരക്ഷാ വീഴ്ച വരുത്തിയതിന് ഈ കമ്പനിയുടെ നാല് വാഹനങ്ങള്‍ റോഡില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് രേഖകളില്‍ പറയുന്നു.  ഈ വിവരം നൗമന്‍ ഹുസൈന് അറിയാമായിരുന്നുവെന്നും സ്‌റ്റേറ്റ് പോലീസ് സൂപ്രണ്ട് ജോര്‍ജ് ബീച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അപകടം വരുത്തിവെച്ച ലിമോസിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നൗമന്‍ ഹുസൈനാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ആദര സൂചകമായി ആല്‍ബനിയിലെ ഗവണ്മെന്റ് സ്ഥാപനങ്ങളുടേയും ക്യാപിറ്റോളിലേയും ദേശീയ പതാക താഴ്ത്തിക്കെട്ടി.

ഇന്ന് (ബുധനാഴ്ച) ആല്‍ബനിയില്‍ ഹൈവേ 787ല്‍ വെച്ചാണ് സ്‌റ്റേറ്റ് പോലീസ് നൗമന്‍ ഹുസൈന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്തത്. അശ്രദ്ധമൂലമുള്ള നരഹത്യയ്ക്കാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്കായി ബുധനാഴ്ച വൈകിട്ടോടെ സ്‌കോഹരി കൗണ്ടി കോടതിയില്‍ ഹാജരാക്കും. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്ടാല്‍ 2 വര്‍ഷം മുതല്‍ 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. കൂടുതല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടാല്‍ ശിക്ഷ കൂടാനും സാധ്യതയുണ്ടെന്നാണ് അറിവ്. കൂടാതെ മരണപ്പെട്ടവരുടെ കുടുംബം നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുകയും ചെയ്യും.

ഒക്ടോബര്‍ 6 ശനിയാഴ്ച രാവിലെയായിരുന്നു സ്‌കോഹരി കൗണ്ടി നിവാസികളെ നടുക്കിയ അപകടം നടന്നത്. ആല്‍ബനിയ്ക്കടുത്തുള്ള ചെറിയ പട്ടണമായ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള  പതിനേഴ് യാത്രക്കാരെ വഹിച്ചുകൊണ്ട് സഞ്ചരിച്ച വാഹനം റൂട്ട് 30 ലൂടെയാണ് പോയിക്കൊണ്ടിരുന്നത്. ആ റോഡ് ചെന്നു മുട്ടുന്ന റൂട്ട് 30എയിലെ സ്‌റ്റോപ്പില്‍ നിര്‍ത്താതെ നിയന്ത്രണം വിട്ട്  മുന്നോട്ടോടിച്ച് എതിര്‍ദിശയിലുള്ള ആപ്പിള്‍ ബാരല്‍ കൗണ്ടി സ്‌റ്റോറിന്റെ പാര്‍ക്കിംഗിലേക്ക് പാഞ്ഞു കയറി അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലൊന്നിലിടിച്ച്, അടുത്തു നിന്നിരുന്ന രണ്ടുപേരെ ഇടിച്ചു തെറിപ്പിക്കുകയും, തൊട്ടടുത്തുള്ള ചതുപ്പു നിറഞ്ഞ സ്ഥലത്തേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലിമോസിന്‍ പൂര്‍ണ്ണമായി തകരുകയും െ്രെഡവറും പതിനേഴ് യാത്രക്കാരും സംഭവസ്ഥലത്തു വെച്ചു തന്നെ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. കൂട്ടത്തില്‍ പാര്‍ക്കിംഗില്‍ നിന്നിരുന്ന ഒരു പ്രൊഫസറും അദ്ദേഹത്തിന്റെ ഭാര്യാപിതാവും കൊല്ലപ്പെടുകയും ചെയ്തു. ലിമോസിനില്‍ യാത്ര ചെയ്തിരുന്നവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ജന്മദിനം ആഘോഷിക്കാന്‍ കൂപ്പര്‍സ്ടൗണ്‍ എന്ന സ്ഥലത്തുള്ള ബ്രൂവറിയിലേക്കായിരുന്നു എല്ലാവരുടേയും യാത്ര.

ഇവര്‍ യാത്ര ചെയ്തിരുന്ന 2001 മോഡല്‍ ഫോര്‍ഡ് എക്‌സ്‌കര്‍ഷന്‍ വാഹനം ലിമോസിന്‍ സര്‍വ്വീസിനായി ഉപയോഗിക്കാവുന്ന രീതിയിലല്ല നിര്‍മ്മിച്ചിരിക്കുന്നതെന്നും, അനധികൃതമായ മാറ്റങ്ങള്‍ വരുത്തി ലിമോസിനായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി പ്രതികരിച്ചത്.

ഇന്ന് അറസ്റ്റിലായ നൗമന്‍ ഹുസൈന്‍ തന്റെ അഭിഭാഷകന്‍ ലീ കിന്‍ഡ്‌ലനോടൊപ്പം തിങ്കളാഴ്ച ലേഥമില്‍ ഉള്ള സ്‌റ്റേറ്റ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തത് മുന്‍വിധിയോടെ പോലീസിന്റെ ഭാഗത്തുനിന്നുള്ള എടുത്തു ചാട്ടമാണെന്നാണ് കിന്‍ഡ്‌ലന്‍ പ്രതികരിച്ചത്. കാരണം അന്വേഷണം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ തന്നെ എടുത്തേക്കാം എന്ന് പ്രൊസിക്യൂട്ടര്‍ ചൊവ്വാഴ്ച തന്നോട് പറഞ്ഞിരുന്നതായും കിന്‍ഡ്‌ലന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍, അപകടം വരുത്തിയ വാഹനം റോഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് സ്‌റ്റേറ്റ് പോലീസ് നോട്ടീസ് നല്‍കിയിരുന്നെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ വാഹനം സാരറ്റോഗ സ്പ്രിംഗ്‌സില്‍ വെച്ച് പതിനൊന്ന് യാത്രക്കാരെ കയറ്റിപ്പോകുന്നത് സ്‌റ്റേറ്റ് പോലീസ് കാണുകയും വാഹനം നിര്‍ത്തിച്ച് പരിശോധന നടത്തുകയും െ്രെഡവര്‍ സ്‌കോട്ട് ലിസിനിച്ചിയയുടെ ലൈസന്‍സ് ലിമോസിന്‍ ഓടിക്കാനുള്ളതല്ലെന്ന് കണ്ടെത്തുകയും, വാഹനം നിരത്തിലിറക്കാന്‍ പര്യാപ്തമല്ല എന്നുള്ള വിവരവുമൊക്കെ കാണിച്ച് നൗമന്‍ ഹുസൈന് നോട്ടീസ് നല്‍കിയിരുന്നതായും പറയുന്നു.  കൂടാതെ ഈ വര്‍ഷം തന്നെ രണ്ടു പ്രാവശ്യം വാഹനം ഇന്‍സ്‌പെക്ഷനില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. 

ഏറെ ദുരൂഹത നിറഞ്ഞതാണ് ഈ ലിമോസിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. നൗമന്‍ ഹുസൈന്റെ പിതാവ് ഷാഹിദ് ഹുസൈന്റേതാണ് ഈ കമ്പനി. അയാളാകട്ടേ ആല്‍ബനിയില്‍ 'കുപ്രസിദ്ധി' നേടിയ പാക്കിസ്താന്‍ വംശജനാണ്. 90കളില്‍ ആല്‍ബനിയില്‍ ബിസിനസ്സ് ചെയ്തിരുന്നു. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 2002ല്‍ എഫ്ബിഐയുടെ പിടിയിലായ ഇയാള്‍ പിന്നീട് എഫ്ബിഐയുടെ ചാരനാകുകയായിരുന്നു. അതിനുശേഷം എഫ്ബിഐയ്ക്കു വേണ്ടി സ്വന്തം രാജ്യക്കാരേയും ബംഗ്ലാദേശ്, ഇന്ത്യ, അറബ്/ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരേയും ഒറ്റുകൊടുത്ത് എഫ്ബിഐക്കുവേണ്ടി ചാരപ്പണി നടത്തിവരുന്നു. അയാളുടെ വലയത്തില്‍ പെട്ട് നിരവധി പേരാണ് വഴിയാധാരമായത്.  എന്തു കുറ്റകൃത്യം ചെയ്താലും അയാളെ രക്ഷപ്പെടുത്തുന്നത് എഫ്ബിഐ ആണ്. എഫ്ബിഐയുടെ ചാരനാണിയാള്‍ എന്ന് ഇവിടെയുള്ളവര്‍ മനസ്സിലാക്കിയതു മുതല്‍ ഇവിടെ താമസിക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് എഫ്ബിഐ തന്നെ ഇയാളെ ന്യൂബര്‍ഗ്, ബ്രോങ്ക്‌സ്, ന്യൂയോര്‍ക്ക് സിറ്റി, വില്‍ടണ്‍, സാരറ്റോഗ എന്നിവിടങ്ങളില്‍ മാറി മാറി താമസിപ്പിച്ച് ചാരപ്പണിക്ക് നിയോഗിച്ചു വരുന്നു. ഹുസൈന്‍ ഇപ്പോള്‍ ദുബൈയിലാണ്. ആല്‍ബനി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിനു സമീപം ഒരു ഗ്യാസ് സ്‌റ്റേഷനും അനുബന്ധ വര്‍ക്ക് ഷോപ്പും നടത്തിയിരുന്ന ഹുസൈന്‍ ഇന്ന് മില്യണയര്‍ ആണ്. അയാളുടെ രണ്ട് ആണ്‍ മക്കള്‍ (നൗമന്‍ ഹുസൈന്‍, ഷാഹിര്‍ ഹുസൈന്‍) താമസിക്കുന്നത് ആല്‍ബനിയുടെ തൊട്ടടുത്തുള്ള ലേഥമില്‍ രണ്ട് മില്യണ്‍ ഡോളര്‍ വിലവരുന്ന ബംഗ്ലാവിലാണ്.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഇപ്പോള്‍ നടന്ന വാഹനാപകടത്തില്‍ അറസ്റ്റിലായ നൗമന്‍ ഹുസൈന്‍ രക്ഷപ്പെടുമെന്ന് മാത്രമല്ല, മരണപ്പെട്ടവര്‍ നഷ്ട പരിഹാരത്തിന് കേസ് കൊടുത്താല്‍ തന്നെ അതെല്ലാം തരണം ചെയ്യാനും ഹുസൈന് നിഷ്പ്രയാസം സാധിക്കുകയും ചെയ്യുമെന്ന് ഇവിടെയുള്ള പാക്കിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, അറബ് വംശജര്‍ വിശ്വസിക്കുന്നു.

Driver Scott-Lisinicchia
Flags at half-staff over the Capitol Tuesday Oct. 9,
Killed
Lee Kindlon, attorney for Nauman Hussain
Limousine
Nauman Hussain
Route 30-30A
State Police Superintendent George Beach
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ടൊറന്റോ മലയാളി സമാജം ജനറല്‍ബോഡി മാര്‍ച്ച് രണ്ടിന്
പവര്‍കട്ടില്ലാത്ത കേരളത്തിലെ 1000 ദിവസങ്ങള്‍ (ജോസ് കാടാപ്പുറം)
ന്യൂ കവെനന്‍റ്റ് പെന്തെക്കോസ്ത് ദൈവസഭയുടെ സംഗീത സായാഹ്‌നം മാര്‍ച്ച് 16 ന്
കൊലയാളിപ്പാര്‍ട്ടി എന്ന വിളിപ്പേരില്‍ നിന്നും തലയൂരാന്‍ സിപിഎം നടത്തുന്ന പെടാപാടുകള്‍
ഇന്ത്യാ പ്രസ്‌ക്ലബിന്റെ എട്ടാമത് ദേശീയ സമ്മേളനം ന്യുജേഴ്‌സിയില്‍ ഒക്ടോബര്‍ 11,12,13
ഫ്ളോറിഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു കൊല്ലപ്പെട്ടു
പള്ളിയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള സുരക്ഷിതത്വം (ബി ജോണ്‍ കുന്തറ)
ചരിത്രം കുറിച്ച് വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയം കൂദാശ ചെയ്യപ്പെട്ടു
2021 ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
നീയും ഞാനും (കവിത: ജോസ് വല്ലേരിയാന്‍ കോയിവിള)
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
റോമയെയും ദ ഫേവറിറ്റിനെയും വൈസിനെയും മറികടന്ന് ബ്ലാക്ക് പാന്ഥര്‍ ഓസ്‌കര്‍ നേടുമോ? (എബ്രഹാം തോമസ്)
കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് 'ആര്‍കെ ബൈബിള്‍ ക്വിസ് 2019 വിജയികളെ ഫെബ്രുവരി 23 ന് പ്രഖ്യാപിക്കും
പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ബര്‍ണി സാന്റേഴ്‌സ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
റിയാലിറ്റി സ്റ്റാര്‍ സീന്‍ മില്ലികന്‍(29) അന്തരിച്ചു
അമേരിക്ക സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വച്ചു
ലോസ് ആഞ്ചെലെസില്‍ ധര്‍മ സംവാദം സംഘടിപ്പിച്ചു
പ്രതേകിച്ചു ഈ കാര്യത്തില്‍ ഒരിക്കലും പതിവ് തെറ്റാനിടയില്ല!(അഭി: കാര്‍ട്ടൂണ്‍)
തീവ്രവാദത്തിന്നെതിരെ ടൊറന്റോ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ വന്‍ പ്രതിക്ഷേധം
ചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM