ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സിലിന്റെ 2 കോടി
VARTHA
11-Oct-2018

തിരുവനന്തപുരം > പ്രളക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 2 കോടി രൂപ കൈമാറി. തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് സംഘടനാ ഭാരവാഹികള്‍ നേരിട്ടെത്തി കൈമാറി. ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയും സന്നിഹിതയായിരുന്നു.
കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടയില്‍ ലിമിറ്റഡ് ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി 56 ലക്ഷം സംഭാവന നല്‍കി. ഫെഫ്‌കയുടെ സംഭാവനയായ 25 ലക്ഷം രൂപയും ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments