കേരള പുനര്‍നിര്‍മിതിക്ക് 45270 കോടി വേണ്ടിവരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്
chinthalokam
11-Oct-2018

മഹാ പ്രളയത്തിന്റെ
കെടുതിയില്‍ നിന്നും കരകയറാന്‍ കേരള പുനര്‍നിര്‍മിതിക്ക് 45270 കോടി രൂപ
വേണ്ടിവരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ സംഘം റിപ്പോര്‍ട്ട് ചീഫ്
സെക്രട്ടറിക്ക് കൈമാറി. പ്രളയം തടയാന്‍ നെതര്‍ലന്റ് മാതൃകയില്‍ കേരളം ജലനയം
രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റോഡുകളുടെ നിര്‍മാണത്തിനായി തന്നെ 8554 കോടി രൂപവേണ്ടിവരും. കുട്ടനാടിനുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളിലെ ജനവാസം തടയണം. മഹാമാരിയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും തുക എത്രയും വേഗം കണ്ടെത്തി പുനര്‍നിര്‍മാണ പ്രകൃയ വേഗത്തില്‍ നടപ്പിലാക്കണമെന്നും യുഎന്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിയല്‍ വ്യക്തമാക്കുന്നു.

വീടുകള്‍ പൂര്‍ണമായും നശിച്ചവകയില്‍ 5296 കോടിയുടേയും
കേടുപാടുകളുണ്ടായതില്‍ 1383 കോടിയുടേയും നഷ്ടമുണ്ടായാതായി യു.എന്‍ സംഘം
വിലയിരുത്തുന്നു. ആരോഗ്യരംഗത്തിന്റ പുനരുദ്ധാരണത്തിന് 567 കോടി രൂപ വേണം.
വിദ്യാഭ്യാസ രംഗത്ത് 213 കോടിയുടെ നഷ്ടം. കുടിവെളളം ഉള്‍പ്പടെ അടിസ്ഥാന
സൗകര്യങ്ങള്‍ക്ക് 1331 കോടിയും കാര്‍ഷിക മല്‍സ്യബന്ധന മേഖലകളെ
പുനരുജ്ജീവിപ്പിക്കാന്‍ 4499 കോടിയും കണ്ടെത്തണം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments