Image

പോള്‍ ജോണ്‍ (റോഷന്‍) ഫോമ 2020- 22 വര്‍ഷത്തെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 11 October, 2018
പോള്‍ ജോണ്‍ (റോഷന്‍) ഫോമ 2020- 22 വര്‍ഷത്തെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഫോമയുടെ 2020- 22 കാലഘട്ടത്തിലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി വെസ്‌റ്റേണ്‍ റീജനിലെ പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോള്‍ ജോണ്‍ (റോഷന്‍) മത്സരിക്കുമെന്ന് അറിയിച്ചു.

2008ല്‍ ഫോമയുടെ രൂപീകരണത്തിനുശേഷം ലാസ് വേഗസില്‍ നടത്തിയ ആദ്യത്തെ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായിരുന്നു. ഫോമ വെസ്‌റ്റേണ്‍ റീജന്റെ ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടിയ ആ കണ്‍വന്‍ഷന്‍ ഫോമയുടെ മാത്രമല്ല വെസ്‌റ്റേണ്‍ റീജന്റെ ശക്തിയും ആര്‍ജ്ജവവും തെളിയിക്കുന്ന ഒന്നായിരുന്നു.

ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ നടത്തിയ ആ കണ്‍വന്‍ഷന്‍ വമ്പിച്ച വിജയത്തിലേക്ക് നയിച്ചത് പോള്‍ ജോണിന്റെ മേല്‍നോട്ടത്തിലായിരുന്നു. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായിരുന്നു പോള്‍ ജോണ്‍. ജനമനസുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ഫോമയുടെ കേരള ഭവന പദ്ധതി, അമേരിക്കന്‍ യൂത്ത് ഫെസ്റ്റിവല്‍ എന്നിവയുടെ ചരിത്ര വിജയത്തിന്റെ അമരക്കാരന്‍ പോള്‍ ജോണ്‍ ആയിരുന്നു.

2020ല്‍ ഡാളസില്‍ നടക്കുന്ന കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പില്‍ വെസ്‌റ്റേണ്‍ റീജനില്‍ നിന്ന് ഒരു പൊതുസ്ഥാനാര്‍ത്ഥി വേണമെന്ന കൂട്ടായ ആലോചനയിലാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് പോള്‍ ജോണ്‍ പറഞ്ഞു. കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (Seattle), കേരള അസ്സോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (KALA), കേരള അസ്സോസിയേഷന്‍ ഓഫ് ലാസ് വേഗസ്, മലയാളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ (MANCA), സാക്രമെന്റൊ റീജനല്‍ അസ്സോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM), ഒരുമ കാലിഫോര്‍ണിയ, അരിസോണ മലയാളി അസ്സോസിയേഷന്‍, ബേ മലയാളി സാന്‍ഫ്രാന്‍സിസ്‌കോ, മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ വാലി കാലിഫോര്‍ണിയ (MACC), വാലി മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, കേരള അസ്സോസിയേഷന്‍ ഓഫ് കൊളറാഡോ കോളറാഡോ എന്നീ അസ്സോസിയേഷനുകള്‍ അടങ്ങുന്നതാണ് വെസ്‌റ്റേണ്‍ റീജന്‍.

മുന്‍പ് പല വര്‍ഷങ്ങളിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം വഴിമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ഇപ്രാവശ്യം മറ്റുള്ളവരുടെ ആഗ്രഹപ്രകാരം 2020ല്‍ താന്‍ മത്സര രംഗത്തേക്കിറങ്ങുകയാണെന്ന് പോള്‍ ജോണ്‍ പറഞ്ഞു.
പോള്‍ ജോണ്‍ (റോഷന്‍) ഫോമ 2020- 22 വര്‍ഷത്തെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക