Image

ജെഡിഎസ്സില്‍ മന്ത്രി മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട്‌ കൃഷ്‌ണന്‍ കുട്ടി വിഭാഗം

Published on 12 October, 2018
ജെഡിഎസ്സില്‍ മന്ത്രി  മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട്‌ കൃഷ്‌ണന്‍ കുട്ടി വിഭാഗം


തിരുവനന്തപുരം: ജെഡിഎസ്സില്‍ കലാപത്തിന്‌ വഴിമരുന്നിട്ട്‌ കൃഷ്‌ണന്‍ കുട്ടി വിഭാഗം. മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ നീക്കണമെന്ന ആവശ്യമാണ്‌ ഇവര്‍ മുന്നോട്ട്‌ വെക്കുന്നത്‌. മാത്യു ടി തോമസിനെതിരെ അടിമുടി ആരോപണങ്ങളും കൃഷ്‌ണന്‍ കുട്ടി ഉന്നയിച്ചിട്ടുണ്ട്‌.

അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തിന്റെ വികാരം അറിയിക്കുന്നതിനായി കൃഷ്‌ണന്‍ കുട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ കാണുന്നുണ്ട്‌. രണ്ടര വര്‍ഷം കഴിയുമ്‌ബോള്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന ധാരണ മാത്യു ടി തോമസ്‌ പാലിക്കണമെന്നാണ്‌ ആവശ്യം. നിലവില്‍ മികച്ച പ്രതിച്ഛായ ഉള്ള മന്ത്രിയാണ്‌ മാത്യു ടി തോമസ്‌. അദ്ദേഹത്തെ മാറ്റുന്നത്‌ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതിന്‌ തുല്യമാണ്‌.

ജൂലായല്‍ ദേശീയ സെക്രട്ടറി ഡാനിഷ്‌ അലിയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാത്യു ടി തോമസ്‌ മന്ത്രിയായിട്ട്‌ പാര്‍ട്ടിക്ക്‌ യാതൊരു ഗുണവുമില്ലെന്നായിരുന്നു ആരോപണം. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിയുമായി അദ്ദേഹം ചര്‍ച്ച ചെയ്യുന്നില്ലെന്നാണ്‌ പ്രധാന ആരോപണം.

ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ പാര്‍ട്ടിക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും മാത്യു ടി തോമസ്‌ ഇതിനായി പരിശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. യോഗത്തിന്റെ പൊതുവികാരം പരിഗണിക്കുമെന്ന്‌ ഡാനിഷ്‌ അലി ഇവര്‍ക്ക്‌ ഉറപ്പും നല്‍കിയിരുന്നു എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട്‌ തുടര്‍ നടപടികളൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ്‌ പാര്‍ട്ടിയില്‍ വീണ്ടും കലാപമുണ്ടായിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക