Image

ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി; സര്‍ക്കാറിന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

Published on 12 October, 2018
ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി; സര്‍ക്കാറിന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌


കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്‌ അയച്ചു. സംസ്ഥാന സര്‍ക്കാര്‍ , തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കാണ്‌ നോട്ടീസ്‌.കൂടാതെ എന്‍എസ്‌എസ്‌ , എസ്‌ എന്‍ ഡി പി, കെപിഎംഎസ്‌ എന്നീ സാമുദായിക സംഘടനകള്‍ക്കും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. ഈ വിഷയത്തില്‍ നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമ വിരുദ്ധമാണെന്നാണ്‌ ടി ജി മോഹന്‍ദാസ്‌ ഹര്‍ജിയില്‍ ആരോപിച്ചിട്ടുള്ളത്‌.

ക്ഷേത്ര സ്വത്തുക്കളില്‍ സര്‍ക്കാര്‍ നിയന്ത്രണം അസഹനീയമാണെന്നാണ്‌ കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ അഭിപ്രായപ്പെടുകയും ചില തെളിവുകള്‍ പുറത്തു വിടുകയും ചെയ്‌തിരുന്നു. ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുത്തതിന്റെ ഒരു വിഹിതം തരുന്നതിനെ സര്‍ക്കാര്‍ ഗ്രാന്‍ഡ്‌ ആയി കൊട്ടിഘോഷിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.

എന്തായാലും ദേവസ്വം ബോര്‍ഡിന്റെ ശബരിമല വിഷയത്തിലുള്ള അവഗണന കാരണം ഈ വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ എന്താണ്‌ സുപ്രീം കോടതിക്ക്‌ മറുപടി അയക്കുക എന്നത്‌ കാത്തിരുന്നു കാണേണ്ടി വരും.

ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി, ടിജി മോഹന്‍ദാസ്‌ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീം കോടതി നോട്ടീസയച്ചത്‌. ജസ്റ്റിസുമാരായ യുയു ലളിത്‌, കെഎം ജോസഫ്‌ എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ്‌ നോട്ടീസ്‌ അയച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക