Image

ദൈവങ്ങളെ പരിഹസിക്കാതെ കേരളത്തെ സുവര്‍ണ്ണ നഗരമായി പുനര്‍നിര്‍മ്മിക്കൂ (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 12 October, 2018
ദൈവങ്ങളെ പരിഹസിക്കാതെ കേരളത്തെ സുവര്‍ണ്ണ നഗരമായി പുനര്‍നിര്‍മ്മിക്കൂ (ചാരുമൂട് ജോസ്)
ദൈവം മതങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. ഭൂമിയിലെ ആള്‍ ദൈവങ്ങള്‍ ആണ് മതങ്ങള്‍ സൃഷ്ടിച്ച് മനുഷ്യരെ ഭ്രാന്തരാക്കുന്നത്. ഒരു ദൈവങ്ങളും മനുഷ്യരെ ദ്രോഹിച്ച് അംബരചുംബികളായ ആരാധനകേന്ദ്രങ്ങളും കാണിക്കയും ആഗ്രഹിച്ചിട്ടില്ല. സ്‌നേഹത്തോടെ വര്‍ത്തിക്കുന്ന മനുഷ്യരാശിയെ ആണ് എല്ലാ ദൈവങ്ങളും ആഹ്വാനം ചെയ്തിട്ടുള്ളത്. ദൈവത്തിന്റെ സ്വന്തം  നാടായ കൊച്ചു കേരളത്തെ നരകതുല്യമാക്കിയിരിക്കുന്നതിന് ഇന്നത്തെ മത നേതാക്കള്‍ക്ക് വലിയ പങ്കുണ്ട്. മനുഷ്യന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്വമുള്ള മതനേതാക്കള്‍ മാനുഷികവും, ധാര്‍മ്മികതയും ചൂഷണം ചെയ്തു മതങ്ങളുടെ പേരില്‍ വേര്‍തിരിച്ച് സ്പര്‍ദ്ധയുണ്ടാക്കുവാനും കലഹങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു. ഈ നില വളരെ അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചു വരികയാണെന്നുള്ള സത്യം ആര്‍ക്കും മറച്ചു വയ്ക്കാന്‍ പറ്റുകയില്ല. മത നേതാക്കളും രാഷ്ട്രീയ നേതാക്കളും കൂട്ടുചേര്‍ന്നു സാധാരണ വിശ്വാസികളുടെ ദൈവ വിശ്വാസത്തെയും ആചാരങ്ങളെയും ചൂഷണം ചെയ്തു സ്വന്തം കീശ വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് ആധുനിക ലോകം കാണുന്നത്. കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ദൈവഭക്തി താങ്ങാനാവാതെ ഉറഞ്ഞു തുളുമ്പുന്നതു കാണുമ്പോള്‍ യൂറോപ്പിയന്‍ രാജ്യങ്ങളിലും റഷ്യയിലും ചൈനയിലുമായി 10 കോടിയിലധികം ക്രിസ്തീയ വിശ്വാസികളെ നരബലി കൊടുത്തവരാണെന്ന് ഓര്‍ക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പിന്റെ വിരോധാഭാസം മനസ്സിലാകുന്നത്.

കേരളത്തില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ മത നേതാക്കളും സര്‍ക്കാരും വളരെ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ സംഗതി കൈവിട്ടു പോകാന്‍ സാദ്ധ്യതയേറെയാണ്.

കേരളക്കര ആകമാനം ഒരു മഹാപ്രളയത്തില്‍ നിന്നു കഷ്ടിച്ചു കരകയറിയെങ്കിലും പ്രകൃതിയുടെ വികൃതികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒരു നേരം ഭക്ഷണം കഴിക്കാന്‍ കയറിക്കിടക്കാന്‍ ഒരു കൂരയില്ലാതെ ആയിരങ്ങള്‍ കേരളത്തില്‍ നട്ടം തിരിയുമ്പോള്‍ ദൈവ പ്രസാദത്തിന് നടത്തുന്ന കോമാളിത്തരങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ വീക്ഷിക്കുകയാണ്. പണപ്പെരുപ്പവും, വിലക്കയറ്റവും ഇന്ത്യയുടെ മുഴുവന്‍ സമ്പത്തുകളും ഈ തക്കം നോക്കി വിദേശത്തേക്ക്ു കടത്തുവാന്‍ ഒത്താശ്ശ കൊടുക്കുന്ന ഒരു കേന്ദ്രഭരണകൂടവും; മൃഗങ്ങളെക്കാള്‍ ഹീനമായി മനുഷ്യനെ കാണുന്ന കുറെ ഹിന്ദുത്വവാദികള്‍ ഭരിക്കുന്ന രാജ്യമായി ഇന്ത്യ അധഃപതിക്കുമ്പോള്‍ വ്യത്യസ്ഥമായ നിലപാടുകള്‍ കൈക്കൊണ്ട് വേറിട്ടു നില്‍ക്കേണ്ട കേരളം ഭാരത്തിന് ലോകത്തിനു മാതൃകയാവാന്‍ കേരളത്തിനു സാധിക്കണം. ഇന്നു ലോകത്തിന്റെ സുവര്‍ണ്ണ നഗരമാക്കാന്‍, ദുബായിയെക്കാളേറെ, ന്യൂയോര്‍ക്കിനെക്കാളേറെ പുരോഗമന നഗരമാക്കി കെട്ടിപ്പടുത്തുയര്‍ത്താന്‍ അതോടെ കേരള ജനത സ്വീഡനെക്കാള്‍ സമ്പന്നരായി ജാതിമതഭേദമില്ലാതെ സന്തോഷകരമായി സ്വയംപര്യാപ്തരായി ജീവിക്കുന്ന അവസരം സൃഷ്ടിക്കാന്‍ അസാദ്ധ്യമായ കാര്യമല്ല. കേരളത്തെ കാര്‍ന്നു തിന്നുന്ന മത അദ്ധ്യക്ഷന്മാര്‍ മാത്രം വിചാരിച്ചാല്‍ മതി. ഒരു മതം ഒരു ജാതി ഒരു ദൈവം എന്ന ചിന്ത വേണമെന്നു മാത്രം.

ഇവിടെ അമ്പലങ്ങളിലും, പള്ളികളിലും, ക്ഷേത്രങ്ങളിലും കൂട്ടിവച്ചിരിക്കുന്ന ധനവും സ്വര്‍ണ്ണവും മതങ്ങളുടെ പേരില്‍ തന്നെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശയുടെ വരുമാനം കൊണ്ടു കേരളത്തെ അഞ്ചു പ്രാവശ്യം ദുബായി നഗരമാക്കിത്തീര്‍ക്കാം. എല്ലാ മലയാളികള്‍ക്കും ലോകത്തിന്റെ തലസ്ഥാനമായി കേരളം മാറുന്നത് സ്വപ്‌നം കാണാം. ഇതിനായിട്ടാണ് കേരളം ഉണരേണ്ടത. സമരം ചെയ്യേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ധനമാണ് ചൂഷണം ചെയ്തതായാലും, ഭയം, ഭക്തി, തുടങ്ങിയ കാരണങ്ങള്‍കൊണ്ട് രാജകുടുംബത്തെയും, അമ്പലങ്ങളിലും പള്ളികളിലും സമര്‍പ്പിച്ചതാകാം.

മനുഷ്യന്റെ ആവശ്യം ഇന്നാണ്. ദൈവത്തിന് ആരാധന മാത്രം മതി. ദൈവത്തെ നിന്ദിക്കാതിരുന്നാല്‍ മതി ജനക്ഷേമമാണ്, ജനങ്ങളെല്ലാം ദൈവത്തിന്റെ ദൃഷ്ടിയില്‍ തുല്യരാണെങ്കില്‍ കേരള ജനത ഈ പുതുജീവിത ശൈലിക്ക് അര്‍ഹരാണ്.
പട്ടിണി കിടക്കാന്‍ അനേകരും കോടാനു കോടികളുടെ സ്വത്തുക്കളുമായി മതനേതാക്കള്‍ ഒരു വശത്തുമായി മത്സരിക്കുന്നത് ദൈവഹിതമാണോ?
കേരളം ഈ ചലഞ്ച് ഏറ്റെടുക്കണം, മാധ്യമങ്ങള്‍ ഏറ്റെടുക്കണം, സാംസ്‌ക്കാരിക നായകന്മാര്‍, സിനിമാ മേഖലയിലുള്ളവര്‍, പൊതുപ്രവര്‍ത്തകര്‍ ഈ ചലഞ്ച് ഏറ്റെടുക്കണം. അതല്ലെങ്കില്‍ ഈ സമ്പത്തുകള്‍ കാലാകാലങ്ങളില്‍ ദൈവത്തിന്റെ പേരുപറഞ്ഞു കൊള്ളയടിക്കപ്പെടും.


സുവര്‍ണ്ണകേരളം ലോക തലസ്ഥാനം. കേരളമേ ഉണരുക. 'Yes we can'

ദൈവങ്ങളെ പരിഹസിക്കാതെ കേരളത്തെ സുവര്‍ണ്ണ നഗരമായി പുനര്‍നിര്‍മ്മിക്കൂ (ചാരുമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക