Image

ഫഹദ്‌ ഫാസിലിന്റെ തമിഴ്‌ ചിത്രം സൂപ്പര്‍ഡീലക്‌സ്‌

Published on 12 October, 2018
ഫഹദ്‌ ഫാസിലിന്റെ തമിഴ്‌ ചിത്രം സൂപ്പര്‍ഡീലക്‌സ്‌

ഫഹദ്‌ ഫാസിലിന്റെ രണ്ടാമത്തെ തമിഴ്‌ ചിത്രം സൂപ്പര്‍ഡീലക്‌സ്‌ ഉടന്‍ റിലീസിനെത്തും. സിനിമയുടെ ആദ്യപോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ആരണ്യകാണ്ഡം(2011) എന്ന ആദ്യചിത്രത്തിലൂടെത്തന്നെ ദേശീയപുരസ്‌കാരം നേടിയ ത്യാഗരാജന്‍ കുമാരരാജ ഏഴുവര്‍ഷത്തിനുശേഷം ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ്‌ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്‌.

പ്രമുഖ സംവിധായകരായ മിഷ്‌കിനും നളന്‍ കുമാരസ്വാമിയും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയത്‌. യുവന്‍ ശങ്കര്‍രാജയാണ്‌ സംഗീതം. തുടര്‍ച്ചയായ വിജയങ്ങളിലൂടെ തമിഴകപ്രേക്ഷകരുടെ ഇഷ്ടതാരമായ മക്കള്‍ സെല്‍വന്‍ വിജയ്‌ സേതുപതി ട്രാന്‍സ്‌ ജന്‍ഡര്‍ കഥാപാത്രമായി എത്തുന്നു എന്നതാണ്‌ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

മണിരത്‌നത്തിന്റെ ചെക്ക ചെവന്തവാനം, സി പ്രേംകുമാറിന്റെ 96 തുടങ്ങി അടുത്തിടെ റിലീസ്‌ ചെയ്‌ത വിജയ്‌ സേതുപതി ചിത്രങ്ങളെല്ലാം മികച്ച പ്രതികരണം സൃഷ്ടിച്ചിരുന്നു.

സാമന്ത, മിഷ്‌കിന്‍, ഗായത്രി, രമ്യ കൃഷ്‌ണന്‍ തുടങ്ങിയ വിപുലമായ താരനിരയും സിനിമയിലുണ്ട്‌. കേരള കഫേ പോലെ രണ്ടോ മൂന്നോ ചെറുസിനിമകള്‍ കോര്‍ത്തിണക്കിയ ഒറ്റ സിനിമ ആയിരിക്കും സൂപ്പര്‍ഡീലക്‌സ്‌ എന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ഫ?ഹദും വിജയ്‌ സേതുപതിയും രണ്ട്‌ വ്യത്യസ്‌ത സിനിമാഖണ്ഡങ്ങളിലായിരിക്കും എത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക