Image

മീടൂ ആരോപണങ്ങളില്‍ നാലംഗ ജുഡീഷ്യല്‍ കമ്മിറ്റി അന്വേഷണം നടത്തുമെന്ന് മനേക ഗാന്ധി

Published on 12 October, 2018
മീടൂ ആരോപണങ്ങളില്‍ നാലംഗ ജുഡീഷ്യല്‍ കമ്മിറ്റി അന്വേഷണം നടത്തുമെന്ന് മനേക ഗാന്ധി

ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗീകാതിക്രമങ്ങള്‍ തുറന്നുപറഞ്ഞുള്ള മീടൂ മുന്നേറ്റത്തില്‍ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. വിരമിച്ച ജഡ്ജിമാരുള്‍പ്പെട്ട നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അറിയിച്ചു.

പ്രമുഖര്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ പൊതുസമുഹത്തിനു മുന്നില്‍ മീടൂ ഇടത്തിലുടെ തുറന്നു പറഞ്ഞ  മുഴുവന്‍ സ്ത്രീകളേയും താന്‍ വിശ്വസിക്കുന്നുവെന്ന് മനേക ഗാന്ധി പറഞ്ഞു. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് മീടൂ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്്. ഓരോ ചെറിയ പരാതികള്‍ക്കുള്ളിലുമുള്ള വേദനയും ആഘാതവും താന്‍ മനസിലാക്കുന്നുവെന്നും അന്വേഷണ പ്രഖ്യാപനത്തിനോടൊപ്പം മനേക കൂട്ടിച്ചേര്‍ത്തു. 

നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ഉയര്‍ന്നുവന്ന ഗുരുതര ആരോപണങ്ങളില്‍ കേന്ദ്രം മൗനം പാലിച്ചപ്പോള്‍ ഇതിനെതിരെ ആദ്യം പ്രതികരിച്ചത് മനേക ഗാന്ധി ആയിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് മനേക ഗാന്ധി നേരശത്ത ആവശ്യമുയര്‍ത്തിയപ്പോള്‍ വിഷയത്തില്‍ എംജെ അക്ബര്‍ പ്രതികരിക്കണമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈയില്‍സ് മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക