Image

വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ യൂറോപ്പിനെ ആക്രമിക്കും: ഖദ്ദാഫി

Published on 02 July, 2011
വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ യൂറോപ്പിനെ ആക്രമിക്കും: ഖദ്ദാഫി
ട്രിപ്പൊളി: ലിബിയന്‍ ജനതയ്‌ക്കുനേരേ നാറ്റോ സേന നടത്തുന്ന വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ യൂറോപ്പിനെ ആക്രമിക്കുമെന്ന്‌ ലിബിയന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഖദ്ദാഫി പ്രഖ്യാപിച്ചു. പാശ്ചാത്യ ശക്തികളോട്‌ ലിബിയന്‍ ജനത തീര്‍ച്ചയായും പ്രതികാരം ചെയ്യും. സര്‍ക്കാരിനെ അനുകൂലിക്കുന്ന ജനങ്ങള്‍ തീര്‍ച്ചയായും യുദ്ധം യൂറോപ്പിലേക്ക്‌ വ്യാപിപ്പിക്കും. തേനീച്ചകളെ പോലെ ഞങ്ങള്‍ യൂറോപ്പിലേക്ക്‌ ഇരച്ചുകയറും. ഒരു ദുരന്തം ഒഴിവാക്കണമെങ്കില്‍ ലിബിയയില്‍ നിന്ന്‌ പിന്മാറുന്നതാണ്‌ നല്ലത്‌ ഖദ്ദാഫി മുന്നറിയിപ്പ്‌ നല്‍കി. കഴിഞ്ഞദിവസം ട്രപ്പൊളിയില്‍ ചേര്‍ന്ന സര്‍ക്കാര്‍ അനുകൂലികളുടെ റാലിയില്‍ ഖദ്ദാഫിയുടെ പ്രഖ്യാപനങ്ങള്‍ വീഡിയോ ടേപ്പ്‌ കേള്‍പ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക