Image

ബിഷപ്പിന്റെ ജയില്‍ മോചനത്തിനായി ജലന്ധറില്‍ ത്യാഗ സഹന ജപമാല യാത്ര; മുഖ്യാതിഥിയായി പി.സി ജോര്‍ജ്; വിശ്വാസികള്‍ എതിര്‍ത്തതോടെ തീരുമാനം മാറ്റി

Published on 12 October, 2018
ബിഷപ്പിന്റെ ജയില്‍ മോചനത്തിനായി ജലന്ധറില്‍ ത്യാഗ സഹന ജപമാല യാത്ര; മുഖ്യാതിഥിയായി പി.സി ജോര്‍ജ്; വിശ്വാസികള്‍ എതിര്‍ത്തതോടെ തീരുമാനം മാറ്റി

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജയില്‍ മോചനത്തിനായി ജലന്ധറില്‍ 'ത്യാഗ സഹന ജപമാല യാത്ര'. ഈ മാസം 14ന് (ഞായറാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് ജലന്ധറിലെ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലാണ് ജപമാല നടക്കുന്നത്. മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പി.സി ജോര്‍ജ് എം.എല്‍.എയും. 

പരാതിക്കാരിയായ കന്യാസ്ത്രീയേയും അവര്‍ക്ക് പിന്തുണ നല്‍കി സമരം ചെയ്ത കന്യാസ്ത്രീയേയും അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരില്‍ കേസില്‍ പെട്ടിരിക്കുന്നയാളെയാണ് ജലന്ധര്‍ രൂപത മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ശക്തമായതോടെ ജോര്‍ജിനെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ എത്തി രൂപത.


 ജലന്ധറില്‍ പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവച്ചുവെന്ന് പി.സി ജോര്‍ജുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

Join WhatsApp News
MeToo 2018-10-12 23:16:08
വൃത്തികേട് കാണിച്ചിട്ട് ജപിക്കുന്നോ നീയൊക്കെ 
 . 
ശബരിമലയിൽ സ്ത്രീകളെ കേറ്റാതിരിക്കാൻ  ജപം 
ഫറാങ്കോയെ ജയിലിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ജപം 
അരീം തിന്ന് ആശാരിച്ചിയേം കടിച്ചിട്ട് പട്ടിയ്ക് പിന്നേം മുറുമുറുപ്പ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക