Image

സാഹിത്യ നൊബേലിന് ബദലായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മെറിസ് കൊണ്ടെയ്ക്ക്

Published on 12 October, 2018
സാഹിത്യ നൊബേലിന് ബദലായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മെറിസ് കൊണ്ടെയ്ക്ക്

സ്‌റ്റോക്‌ഹോം: സാഹിത്യ നൊബേലിന് ബദലായി ഏര്‍പ്പെടുത്തിയ ന്യൂ അക്കാദമി െ്രെപസ് ഇന്‍ ലിറ്ററേച്ചര്‍ കരീബിയന്‍ എഴുത്തുകാരി മെറിസ് കൊണ്ടെയ്ക്ക്.  ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് സ്വീഡിഷ് അക്കാദമി സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയതോടെയാണ് സ്വീഡനിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബദല്‍ സാഹിത്യ നൊബേല്‍ എന്ന ആശയവുമായി മുന്നോട്ട് വന്നത്.  കരീബിയന്‍ ദ്വീപുകളിലെ ഫ്രഞ്ച് അധീന പ്രദേശമായ ഗ്വാഡലോപിലാണ് കൊണ്ടെ ജനിച്ചത്.

 ഫ്രഞ്ചില്‍ എഴുതുന്ന കൊണ്ടെയുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷടക്കമുള്ള ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 20ല്‍ അധികം നോവലുകള്‍ എഴുതിയിട്ടുള്ള  അവരുടെ ഏറ്റവും പ്രസിദ്ധമായ നോവല്‍ 1984-85 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച സെഗുവാണ്.  ന്യൂ അക്കാദി പിരിവിലൂടെയും സംഭാവനയായും സമാഹരിച്ച  87000  പൗണ്ട് ( ഏകദേശം 84 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ലഭിക്കും. ഡിസംബര്‍ 9ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക