Image

പ്രക്ഷോഭണമദ്ധ്യേ ശബരിമല (വാസുദേവ് പുളിക്കല്‍)

Published on 12 October, 2018
പ്രക്ഷോഭണമദ്ധ്യേ ശബരിമല (വാസുദേവ് പുളിക്കല്‍)
ധനുമാസരാവും തിരുവാതിരകളിയും
അത്തപ്പുക്കളങ്ങളും തുമ്പക്കുടങ്ങളും
ഓണസദ്യയും ഊഞ്ഞാലാട്ടവും
കാവടിയാട്ടവും അഗ്നിയില്‍ തുള്ളലും
ആചാരങ്ങളെ തലോലിക്കും ഞാന്‍
ആചാരങ്ങള്‍ക്കൊരടിമയല്ലൊരിക്കലും.

വരൂ നിങ്ങള്‍ക്കിനിയെന്നെ കാണണമെങ്കില്‍
ഘോരവനത്തിലേക്കെന്നരുളി മറഞ്ഞയ്യപ്പന്‍.
അയ്യപ്പന്‍ തന്‍ സിംഹാസനം തേടിപ്പോയ
പന്തളരാജപരിവാരങ്ങളിലാണുങ്ങള്‍ മാത്രം.
സ്ത്രീകളബലയെന്നതോയിതിനു കാരണം
പതിനെട്ടു മാമലകളാലലംകൃതമാം പൂങ്കാവനത്തില്‍
വാഴുന്നോരയ്യപ്പസ്വാമി തന്‍ ദര്‍ശനത്തിനായ്
യാത്ര തുടര്‍ന്നയ്യപ്പന്മാര്‍ മണ്ഡലം തോറും.
വൃതമനുഷ്ഠിക്കണം നാല്‍പ്പതു ദിവസമെന്ന-
യാചരത്തില്‍ തിരസ്കൃതരായാര്‍ത്തവമുള്ളവര്‍.

വൈദ്യശാസ്ര്തം ഭഗവാന്റെ മനസ്സളക്കാനെങ്കില്‍
വൈദ്യശാസ്ര്തത്തിനു വേണമൊരു പുതുനിര്‍വ്വചനം.
ആചാരങ്ങളെ ലംഘിക്കും സ്ത്രീകളുടെ ഗര്‍ഭാശയം
നശിപ്പിച്ചാനന്ദിക്കും ഭഗവാന്‍ നിര്‍ദ്ദയമെന്നൊരു
ദുഷ്പ്രചരണത്തിനായ് കച്ച കെട്ടിയവരും
വോട്ടിനായ് നയം മാറ്റിയ രാഷ്ട്രീയപ്പാര്‍ട്ടിയും
സ്വയം താഴ്ന്നു പോകും കാഴ്ചയെത്ര ദയനീയം.
വിശ്വമാനവീകതയുടെ പ്രതീകമാം ഭഗവാന്‍
സ്ത്രീകളെയുപദ്രവിക്കുമെന്ന വികലാമാം ചിന്ത
മുളയിലെ നുള്ളണമര്‍ഹിക്കും പുച്ഛത്തോടെ.
ആര്‍ത്തവ രക്തം അശുദ്ധമാക്കുമെന്‍ ശരീരം
തീണ്ടാരിയാക്കവെ ഞാനകന്നു നില്‍ക്കുമതിനാല്‍.
ഭക്തയായ് സര്‍വ്വവും ഭഗവാനിലര്‍പ്പിക്കും ഞാന്‍
മലിനമാക്കുമോ ദിവ്യമാം ഭഗവത് സന്നിധി?
ഭഗവാനെന്‍ മനസ്സില്‍ പരിലസിക്കുമ്പോള്‍
സ്വന്തം കണ്ണിലെ കരടുകാണാന്‍ വിസമ്മതിക്കും
ദുഷ്ഠരാം ബാഹ്യശക്തി തന്‍ സ്വാധീനത്തില്‍
നിയമം പറഞ്ഞതും പറയാത്തതുമെനിക്കു സമം.
ആയിരമായിരമുണ്ട് സോദരിമാരെന്നെ പോല്‍
നില്‍ക്കും ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന്
ഭഗവാന്റെ മഹത്വത്തിന്‍ പുകഴ്ത്തുപാട്ടുമായ്
വരില്ല ഞങ്ങള്‍ പവിത്രമാം ദേവസന്നിധിയില്‍
ആര്‍ത്തവ രക്തത്തിന്‍ ഗന്ധം പരത്താന്‍
വിശ്വാസമര്‍പ്പിക്കൂ, ഭഗവത്കീര്‍ത്തനം
മുടങ്ങാതെ ചൊല്ലുമീ സോദരിമാരില്‍.

ശബരിമലയിലേക്ക് കുതിക്കും വനിതകള്‍
പോകണം വാവരമ്പലത്തിനകത്തു കേറാതെ
സ്ത്രീപ്രവേശന വിലക്കുണ്ടല്ലോ മദ്രസകളിലും
ശബ്ദമുയര്‍ത്തുമോ വനിതകളിതിനെതിരേ?
വിധിയവര്‍ക്കനുകൂലമായാല്‍ മാറും പ്രതികരണം
വടിവാള്‍ ചുഴറ്റി വരും ജനക്കുട്ടത്തെയോര്‍ത്ത്
വേപഥുപൂണ്ട് വഴിമാറി കണ്ണടച്ചേക്കാം നിയമം.

ആചാരങ്ങളെത്ര മണ്‍ മറഞ്ഞു പോയ്
കാലത്തിനൊത്ത് മനസ്സു പാകമാകാതെ
ഹൈന്ദവ സമൂഹത്തിന്‍ ശക്തികാണിച്ചും
നിഷ്ക്കളങ്കരാം ഭക്തര്‍ തന്‍ മനസ്സിളക്കിയും
എന്തിനൊരുക്കുന്നു പ്രക്ഷോഭണമീ നേതാക്കന്മാര്‍?
വിശ്വാസാചരണ സംരക്ഷണമെന്ന പുകമറയില്‍
സവര്‍ണ്ണ മേധാവിത്വത്തിന്‍ ചുവടുറപ്പിക്കാനോ?
Join WhatsApp News
Sudhir Panikkaveetil 2018-10-13 09:55:29
ശ്രീ അയ്യപ്പൻ വല്ലതും മിണ്ടുമോ? മനുഷ്യർ 
വഴി നീളെ ബഹളം വയ്ക്കുന്നു, ജാഥ നടത്തുന്നു 
മറ്റുള്ളവരുടെ സ്വൈര്യം കെടുത്തുന്നു. 
പത്ത് ദിവസത്തിനകം അയ്യപ്പൻ ശ്രീകോവിലിൽ 
നിന്ന്  എണീറ്റ് വന്നു സ്ത്രീകൾക്ക് പ്രവേശനമില്ല 
എന്ന് പറയുന്നില്ലെങ്കി  ഹേ  മനുഷ്യ 
നീ പോയി വിയർത്തു ഉപജീവനം കഴിക്കാൻ നോക്ക്.
എന്തിനു സ്വയം സമയം കളയുകയും മറ്റുള്ളവനെ 
അലട്ടുകയും ചെയ്യുന്നു. 
josecheripuram 2018-10-13 14:32:54
I wrote a poem about "Ayappen".I think It was for a book for Rajagopal(Nair  belevenent) I said in that For us Malayalees you are the only God.All these so called Gods are from North  India/or some countries like middle east.Why we have to believe A Jew,Why we have to believe a Muslim,Why I have to Believe in a north Indian GOD.
ഹൈ ഹീല്‍ഡ് 2018-10-13 15:39:43
ചരിപുരം  പുതിയ ഹൈ ഹീല്‍ട്  വാങ്ങിയത് ആകാം 
അല്ലെങ്കില്‍ പള്ളിയില്‍ ചെന്നപ്പോള്‍ ചെരുപ്പ് മാറി പോയതും ആവാം
അതോ ഭാര്യയുടെ ചെരുപ്പ് ഇട്ടിട്ടു  ഊരാതെ നടക്കുന്നതും ആവാം 
ഏതായാലും നല്ല ഹൈയ്യില്‍ തന്നെ
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക