Image

എടിഎം കവര്‍ച്ചക്ക്‌ പിന്നില്‍ ഇതരസംസ്ഥാനക്കാരായ പ്രഫഷനല്‍ മോഷ്ടാക്കള്‍

Published on 13 October, 2018
എടിഎം കവര്‍ച്ചക്ക്‌ പിന്നില്‍ ഇതരസംസ്ഥാനക്കാരായ പ്രഫഷനല്‍ മോഷ്ടാക്കള്‍

കൊച്ചി: ഇരുമ്പനത്ത്‌ ഇന്നലെ പുലര്‍ച്ച നടന്ന എ.ടി.എം കവര്‍ച്ചക്ക്‌ പിന്നില്‍ ഇതരസംസ്ഥാനക്കാരായ പ്രഫഷനല്‍ മോഷ്ടാക്കളെന്ന്‌ സൂചന. ഇരുമ്പനം പുതിയ റോഡ്‌ ജംഗ്‌ഷനടുത്ത എസ്‌.ബി.ഐ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത മോഷ്ടാക്കള്‍ 25 ലക്ഷത്തിലധികം രൂപയാണ്‌ കൊള്ളയടിച്ചത്‌.

ഇതേ എ.ടി.എം മൂന്നു കൊല്ലം മുമ്പ്‌ മോഷ്ടാക്കള്‍ തകര്‍ത്തെങ്കിലും പണമൊന്നും എടുക്കാന്‍ സാധിച്ചിരുന്നില്ല. അന്നത്തെ കവര്‍ച്ചക്കാരെക്കുറിച്ച വിവരവും ഇതുവരെ ലഭ്യമായിട്ടില്ല.

പരാജയപ്പെട്ട കവര്‍ച്ചശ്രമത്തില്‍ പങ്കാളികളായിരുന്നവരില്‍ ആരുടെയെങ്കിലും ഒത്താശ ഇതിലുണ്ടോയെന്ന സംശയവുമുണ്ട്‌. എ.ടി.എം കവര്‍ച്ചക്ക്‌ മോഷ്ടാക്കള്‍ യാത്ര ചെയ്‌തതെന്ന്‌ കരുതുന്ന വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

കോട്ടയത്തുനിന്ന്‌ മോഷ്ടിക്കപ്പെട്ട വാഹനമാണ്‌ ഇതെന്നാണ്‌ സൂചന. മോഷണസംഘം യാത്ര ചെയ്‌ത റോഡുകളില്‍നിന്ന്‌ ലഭ്യമായേക്കാവുന്ന സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക