Image

ദിലീപ്‌ വിഷയം; കടുത്ത നടപടിയിലേക്ക്‌ നടിമാര്‍; നാലു മണിയുടെ വാര്‍ത്താസമ്മേളനത്തില്‍ 'മീ ടു' വെളിപ്പെടുത്തലുകള്‍ക്ക്‌ സാധ്യത

Published on 13 October, 2018
ദിലീപ്‌ വിഷയം; കടുത്ത നടപടിയിലേക്ക്‌ നടിമാര്‍; നാലു മണിയുടെ വാര്‍ത്താസമ്മേളനത്തില്‍ 'മീ ടു' വെളിപ്പെടുത്തലുകള്‍ക്ക്‌ സാധ്യത


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കാത്തതിനെതിരെ കടുത്ത നടപടിയിലേക്ക്‌ വനിതാ സിനിമാ കൂട്ടായ്‌മ.

വൈകിട്ട്‌ 4ന്‌ എറണാകുളം പ്രസ്‌ ക്ലബില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും.

നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ, രമ്യാ നമ്‌ബീശന്‍, സജിതാ മഠത്തില്‍, സംവിധായിക വിധു വിന്‍സെന്റ്‌ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. കൂടുതല്‍ പേര്‍ അമ്മയില്‍നിന്ന്‌ രാജിവെക്കാനും സാധ്യതയുണ്ട്‌.

അതേസമയം, ബോളിവുഡിലടക്കം കോളിളക്കം സൃഷ്ടിച്ച 'മീ ടു' ക്യാമ്‌ബയിന്‍ മലയാള സിനിമയിലേക്ക്‌ എത്താന്‍ സാധ്യതയുണ്ടെന്ന്‌ സാഹിത്യക്കാരന്‍ എന്‍എസ്‌ മാധവന്‍ ട്വീറ്റ്‌ ചെയ്‌തു. മീ ടുവിന്‌ സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ വനിതാ കൂട്ടായ്‌മ നടത്തുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്നുമാണ്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തത്‌.

ദിലിപിനെ പുറത്താക്കണമെന്നും അമ്മയുടെ നിലപാടുകളോടുള്ള വിയോജിപ്പുകളും കാണിച്ച്‌ നടിമാരായ രേവതി, പദ്‌മപ്രിയ, പാര്‍വതി എന്നിവര്‍ പ്രസിഡന്റ്‌ മോഹന്‍ലാലിന്‌ കത്ത്‌ നല്‍കിയിരുന്നു.

എക്‌സിക്യൂട്ടീവ്‌ ചര്‍ച്ചചെയ്‌ത്‌ തീരുമാനമെടുക്കുമെന്നാണ്‌ ആദ്യം അറിയിച്ചിരുന്നത്‌. എന്നാല്‍ അമ്മ ജനറല്‍ ബോഡിയാണ്‌ ദിലീപിനെ തിരിച്ചെടുത്തതെന്നും വിഷയം വീണ്ടും ജനറല്‍ ബോഡിയില്‍ മാത്രമെ ചര്‍ച്ചചെയ്യാനാകൂവെന്ന നിലപാടാണ്‌ അവര്‍ സ്വീകരിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക