Image

മലയാളത്തില്‍ വലിയ മീടുവിന്‌ സാധ്യതയെന്ന്‌ എന്‍.എസ്‌ മാധവന്‍

Published on 13 October, 2018
മലയാളത്തില്‍ വലിയ മീടുവിന്‌ സാധ്യതയെന്ന്‌ എന്‍.എസ്‌ മാധവന്‍
തിരുവനന്തപുരം: മീടൂ വിവാദം മലയാള സിനിമയിലേക്ക്‌ പടരാന്‍ സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി സാഹിത്യകാരന്‍ എന്‍.എസ്‌. മാധവന്റെ ട്വീറ്റ്‌. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്‌ പ്രവര്‍ത്തകര്‍ വൈകിട്ട്‌ മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ്‌ എന്‍.എസ്‌. മാധവന്റെ ട്വീറ്റ്‌.

വലിയ മീടുവിനു സാധ്യതയുണ്ടെന്ന്‌ അറിവു ലഭിച്ചുവെന്നാണ്‌ എന്‍.എസ്‌ മാധവന്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. വൈകീട്ട്‌ നാല്‌ മണിക്ക്‌ എറണാകുളം പ്രസ്‌ ക്ലബ്ബില്‍ ഡബ്ല്യൂ.സി.സി നടത്തുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്നും എന്‍.എസ്‌ മാധവന്‍ ട്വീറ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക