Image

ജര്‍മനിയിലെ വിലക്കയറ്റം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു

ജോര്‍ജ് ജോണ്‍ Published on 13 October, 2018
ജര്‍മനിയിലെ വിലക്കയറ്റം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ വിലക്കയറ്റം 2011  ന് ശേഷം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു. ഈ 2018 സെപ്റ്റബര്‍ മാസം കഴിഞ്ഞ ആഗസ്റ്റിനേക്കാള്‍ 2.3 ശതമാനമാണ് വിലക്കയറ്റം ഉണ്ടായത്. രാജ്യത്തെ വില വര്‍ദ്ധനവ് ശതമാനക്കണക്കില്‍ താഴെ പറയുന്നവയാണ്. ഹീറ്റിംങ്ങ് ഓയില്‍  35.6 ; പെട്രോള്‍, ഡീസല്‍ 17.6; സൂപ്പര്‍ പെട്രോള്‍ 11.8. ആഹാരസാധനങ്ങള്‍, സസ്യ-പലചരക്കുകളില്‍ 2.8; വീട്ട് വാടക 1.5.

സാധാരണ ജനങ്ങള്‍ക്കും, കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ക്കും, കുടുബത്തില്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിയില്ലാത്തവര്‍ക്കും ഈ വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ തികച്ചും ദാരിദ്യത്തില്‍ ആണെന്ന് ജര്‍മന്‍ പെന്‍ഷനേഴ്‌സ് സംഘടന പറഞ്ഞു.  ജര്‍മനിയിലെ പ്രവാസികളെയും ഈ റിക്കോര്‍ഡ് വിലവര്‍ദ്ധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

ജര്‍മനിയിലെ വിലക്കയറ്റം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക