Image

കേരള ഡ്രൈവര്‍ (കണ്ടതും കേട്ടതും: ബി ജോണ്‍ കുന്തറ)

Published on 13 October, 2018
കേരള ഡ്രൈവര്‍ (കണ്ടതും കേട്ടതും: ബി ജോണ്‍ കുന്തറ)
പൊതുവെ കേരളജനത മര്യാദക്കാര്‍ എന്നുകരുതാം. എന്നാല്‍ ഇവര്‍ ഒരുവാഹനത്തിന്റെ, വളയത്തിനു പിന്നിലോ മോട്ടോര്‍ സൈക്കിളിന്റെ കൈപ്പിടിയില്‍ പിടിച്ചു കഴിയുമ്പോഴും ഇവരുടെ എല്ലാ മര്യാദയും സഹജീവി പരിഗണനയും  വീട്ടില്‍ ഉപേക്ഷിച്ച മാതിരിയാണ് മറ്റൊരുതരംജീവിയായിരൂപാന്തരപ്പെടുന്നു.
നിരത്തുകളില്‍ പിന്നീടൊരു മരണപ്പാച്ചിലാണ്. കേരള റോഡുകളില്‍ നടക്കുന്നത് വാഹനമോടിക്കലോ, അതോ ആര്‍ത്തിയേറിയ കുറേ മൃഗങ്ങള്‍ മുന്നില്‍ കാണുന്ന തീറ്റയെ ലക്ഷ്യമാക്കി നടത്തുന്ന മത്സരഓട്ടമോ? 

ഉന്നത വിദ്യാഭ്യാസമുള്ളവരാണെങ്കിലും,വിവരമുള്ളവരാണെങ്കിലും, ഉന്നതഉദ്യോഗസ്ഥ പദവികള്‍ പേറുന്നവരാണെങ്കിലും ആര്‍ക്കും ഒരുഗതാഗത നിയമങ്ങളും ബാധകമല്ല എന്നനിലപാടാണ് റോഡുകളില്‍ കാണുന്നത്. 
 
മുഴുവനായി നിറുത്തിയ ശേഷം റോഡിലേയ്ക്ക് പ്രവേശിക്കുക, വഴിയാത്രക്കാര്‍ നിരത്തുകള്‍ മുറിച്ചുകടക്കുമ്പോള്‍ വാഹനം നിറുത്തിക്കൊടുക്കുക, വണ്‍വെകള്‍ ശ്രദ്ധിക്കുക ഇതെല്ലാം വെറും അനാവശ്യ രീതികള്‍ ഒന്നും ഞങ്ങള്‍ക്കു ബാധകമല്ല.

ഒരുദാഹരണണമെഴുതട്ടെ, ഒരു കിലോമീറ്റര്‍ നടന്നാല്‍ എലെക്ട്രിസിറ്റി   ബില്‍ അടക്കുന്നതിനുള്ള  ആപ്പീസിലെത്തും അതിനായിവഴിയിലേയ്ക്കിറങ്ങുന്ന ഒരു വ്യക്തിയുടെ അവസ്ഥ ഒന്നുപരിശോധിക്കാം. .മോട്ടോര്‍  വാഹനങ്ങളുടെ ഇരമ്പലും ഹൊറനടി യും, വിവിധ മതസ്ഥരുടെ  പാട്ടുകളും എല്ലാം കലര്‍ന്നസമ്മിശ്ര മേളം പതിവുപോലെ നിരത്തുകളിലുണ്ട് ഇയാളെ സ്വീകരിക്കുന്നു. എല്ലാ നഗരങ്ങളിലും സാധാരണക്കാരനുവിധിച്ചിട്ടുള്ളതാണിത് കാല്‍നട അപകടം പിടിച്ചതുതന്നെ.

വഴിയാത്രക്കാര്‍ക്കുവേണ്ടി എന്നുതോന്നിക്കുന്ന  നടപ്പാതകള്‍, ഓടകളുടെമേല്‍  ഇട്ടിട്ടുള്ള കോണ്‍ക്രീറ്റ് കട്ടകള്‍  എന്നാണു  വൈപ്പു എന്നിരുന്നാല്‍ത്തന്നെയും,  ഈപാതകള്‍  ബൈക്കുകള്‍ക്കു  പാര്‍ക്കുചെ യ്യുന്നതിനുള്ള സ്ഥലമായി മാറിയിരിക്കുന്നു.  റോഡ്പാര്‍ശ്വങ്ങളില്‍  വരകള്‍ വരച്ചിട്ടുണ്ട് ആളുകള്‍ക്ക് നടക്കുന്നതിന്  എന്നാല്‍ ഇവിടെ  ഓട്ടോറിക്ഷകളും കാറുകളുമാണ് പാര്‍ക്കുചെയ്തിരിക്കുന്നത്.

വഴിയാത്രക്കാര്‍ ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ടാണ് നിരത്തുകളില്‍ നടക്കുന്നത്, നടക്കേണ്ടത്. നിരത്തുകളില്‍ കാ ല്‍നടക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ അനവധി കൂടുതലും  പ്രായമായവരാണ്  അധികവും  അപകങ്ങളില്‍ പെടുന്നത് കാരണം ഇവരുടെപ്രതികരണ ശേഷി കുറവായതിനാല്‍. റോഡുകള്‍ മുറിച്ചുകടക്കുക വഴിയാത്രക്കാരന്‍റ്റെ ഒരാവശ്യമാണ് എന്നാല്‍ ഇതിന് സംവിധാനങ്ങള്‍ വിരളം. മോട്ടോര്‍ ബൈക്കുകളാണ് ഇവരുടെ മുഗ്യശത്രു.

നാലും കൂടിയ കവലകളില്‍ വാഹന നിയന്ത്രണ സിഗ്‌നല്‍  ലൈറ്റുകള്‍ വിരളം.പലേടത്തും  ഒരു പോലീസുകാരന്‍ കവലയില്‍ നിന്നും എന്തോ ഒക്കെ കൈയ്യാം കളികള്‍ കാട്ടുന്നതുകാണാം.
ജാതിമത, ലിംഗ, വിദ്യാഭ്യാസ, കുബേര കുചേല വ്യത്യാസമില്ലാതെ സമരീതികളില്‍ നിയമങ്ങള്‍  ലങ്കിക്കുന്ന ഒരുവേദിയാണ്  നിരത്തുകള്‍. നിയമ പരിപാല കരുടെ അനാസ്ഥയോ,  നിര്‍ബന്ധിതമായി നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള സാമഗ്രികളുടെഅപര്യാപ്ത്തതയൊഇതില്‍  എന്താണ് ഇവിടെ വില ങ്ങുതടി ചോദ്യചിഹ്നം മാത്രം.

മറ്റൊരു തമാശ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരില്‍ ഡ്രൈവര്‍ മാത്രം തല സംരെക്ഷണ ഹെല്‍മെറ്റ് ധരിച്ചാല്‍ മതി പുറ കിലിരിക്കുന്ന ഭാര്യക്കോ കുട്ടികള്‍ക്കോ ഹെല്‍മെറ്റ് വേണ്ട. ഇവരുടെ ജീവനുകള്‍ക്ക് ഒരുവിലയുമില്ല എ ന്നാണോ അനുമാനിക്കേണ്ടത്. നാലുപേര്‍വരെ ഒരു  േമാട്ടോര്‍ ബൈക്കില്‍  യാത്രനടത്തുന്നതു കണ്ടു  ഇതെല്ലാംഅനുവദിക്കുന്നഅപഹാസ്യ നിയമങ്ങളും കേരളത്തിലുണ്ട്.

ടാക്‌സി കാറുകളിലും ഓട്ടോ റിക്ഷകളിലും മീറ്റര്‍ എന്ന കാഴ്ച്ച വസ്തു സ്ഥാപിച്ചിട്ടുണ്ട് എ ന്നാല്‍ ഇത്  ഉപയോഗിച്ചു  കാണുന്നില്ല. ചോദിച്ചാല്‍ കിട്ടുന്ന മറുപടി യാത്രക്കാരനെ കളിയ ാക്കുന്ന രീതികളില്‍.  ഞങ്ങള്‍ പറയുന്നതാണ് റേറ്റ് വേണമെങ്കില്‍ കയറി യാല്‍ മതി. നഗരസഭാ ഭരണാധികാരികള്‍ക്ക്  ൈഡ്രവര്‍മാരുടെ യൂണിയനുകളെ ഭയമാണ് അതിനാല്‍ ഇവര്‍ക്ക് എന്തു തോന്യാസം വേണമെങ്കിലും കാട്ടാം.

കേരളത്തില്‍ റോഡ് ഗതാഗത സുരക്ഷയില്‍ കാണുന്ന പാകപ്പിഴകളില്‍ എല്ലാവരും കാരണക്കാര്‍ ഉത്തരവാദിത്വവം വഹിക്കണം. ഭരണാധികാരികളില്‍ നിന്നും തുടങ്ങാം. ഗതാഗത യോഗ്യമായിട്ടുള്ള റോഡുകള്‍ നിര്‍മ്മിക്കുക, പ്രായോഗിക ഗതാഗത നിയമങ്ങള്‍ കൊണ്ടുവരുക നടപ്പാക്കുക, നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളുടെ യാന്ത്രിക പാകത പരിശോധിക്കുക.
 
ഇതിലെല്ലാം ഭരണകൂടം അപലനീയരീതിയില്‍ പരാജയപ്പെട്ടിരിക്കുന്നു. ഒട്ടനവധി റോഡുകള്‍ സ്ഥല, ഭൂപ്രകൃതി പഠിക്കാതെ അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്നു. പരിണിത ഫലമോ  മുന്നില്‍ വരുന്ന വളവുകളും തിരിവുകളും പാഞ്ഞുവരുന്ന വാഹങ്ങളുടെ നിയന്ധ്രിത പരുധികള്‍ക്കപ്പുറമാകുന്നു അനേകം മാരക അപകടങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

   വേഗത നിയന്ത്രണം അങ്ങനൊരു വകുപ്പ് കേരള റോഡു നിയമപുസ്തകത്തിലുണ്ടോ എന്ന് സംശയിക്കുന്നു. പലേ റോഡുകളിലും അവയൊന്നും പതിച്ചിട്ടില്ല. ഇനി ഉണ്ടെങ്കില്‍ത്തന്നെ അതുലങ്കിക്കുന്നവരെ ആരു പിടിക്കുന്നു? ചില പാതകളില്‍ വരകളിട്ടിട്ടുണ്ട് വാഹങ്ങള്‍ ആവരകള്‍ക്കുള്ളില്‍ വേണം ഓടുവാന്‍ എന്നാല്‍ ഒരാള്‍ പോലും ഇത്പാലിക്കുന്നതായി കാണുന്നില്ല.

നിരത്തുകളില്‍ ഓരോ വര്‍ഷവും ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമോ എന്നും ഭരണനേതാക്കള്‍ പടിക്കുന്നതുകൊള്ളാം. ഇറങ്ങുന്ന എല്ലാ വാഹനങ്ങളെയും ഉള്‍ക്കൊള്ളുന്നതിന് പര്യാപ്തമല്ല ഇന്ന് കേരളത്തില്‍ നിലവിലുള്ള പലേ റോഡുകളും. ഉള്ള റോഡുകളുടെ അവസ്ഥതന്നെ പലേടത്തും കുണ്ടുകളും കുഴികളും നിറഞ്ഞവ.

ജനസാന്ദ്രതയാണോ ഈ അവസ്ഥയുടെ പ്രധാന കാരണം. അതെങ്കില്‍ സിംഗപ്പൂര്‍ പോലുള്ള പട്ടണങ്ങളില്‍ ഇതുപോലുള്ള മത്സര ഓട്ടങ്ങള്‍ റോഡുകളില്‍ കാണുന്നില്ലല്ലോ? നാം എല്ലാ രീതികളിലും എല്ലാമേഖലകളിലും മറ്റനവധി വികസിച്ച രാജ്യങ്ങളെ അനുകരിക്കുന്നുണ്ട് എന്നാല്‍ റോഡ് ഗതാഗതത്തെ നാം എല്ലാ ആനുകരണങ്ങളില്‍ നിന്നും മാറ്റിനിറുത്തിയിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക