Image

ശബരിമല സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ

Published on 13 October, 2018
ശബരിമല സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ
തിരുവന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. വിധിക്കെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജി കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും കമാല്‍പാഷ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ശേഷം അണികള്‍ എതിര്‍ക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വിധിക്കു മേല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആകില്ല. ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് ഭരണഘടനാ ലംഘനമായി മാറും. വിധിയില്‍ ഒരു തെറ്റുമില്ലെന്നും കോടതി തിരക്ക് പിടിച്ച് എടുത്ത തീരുമാനമല്ല ഇതെന്നും കമാല്‍പാഷ വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക