Image

മീടൂ ആരോപണം: മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം

Published on 13 October, 2018
മീടൂ ആരോപണം: മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം

മീടൂ വെളിപ്പെടുത്തലില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം. യുത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കൊല്ലം സിറ്റി പോലീസ് നിയമോപദേശം തേടിയത്. എന്നാല്‍ സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലില്‍ മാത്രം കുറ്റാരോപിതനെതിരെ കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. എന്നാല്‍ ആരോപണം മുകേഷ് തള്ളി. അങ്ങനെയൊരു സംഭവം ഓര്‍മ്മയിലില്ലെന്നും, തെറ്റിദ്ധരിച്ചതാകാനാണ് സാധ്യതയെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക