Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 27, 28, 29 തീയതികളില്‍

Published on 13 October, 2018
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 27, 28, 29 തീയതികളില്‍

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും ഒക്ടോബര്‍ 27, 28, 29, (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ നടത്തുന്നു. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ പിബ്ബിള്‍സ്ടൗണ്‍ കമ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്. 

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ വരെയുള്ളവര്‍ക്ക് 4 വിഭാഗങ്ങളായാണ് ക്രിസ്റ്റീന്‍ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്റ്റീന്‍ ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ വെബ്‌സൈറ്റില്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 25 ന് മുന്പ് ചെയ്യേണ്ടതാണ്. .

കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി, പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ക്ലമന്റ് പാടത്തുപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക