Image

എന്‍.കെ. പ്രേമചന്ദ്രന്‍ എം പി യോടൊപ്പം ന്യൂയോര്‍ക്കില്‍ ഫോമായുടെ സംവാദം

Published on 13 October, 2018
എന്‍.കെ. പ്രേമചന്ദ്രന്‍ എം പി യോടൊപ്പം  ന്യൂയോര്‍ക്കില്‍ ഫോമായുടെ സംവാദം
ന്യൂയോര്‍ക്ക്: എന്‍ കെ പ്രേമചന്ദ്രന്‍ എം. പിയുമായി പ്രവാസികള്‍ക്ക് സംവദിക്കുവാന്‍ ഫോമാ അവസരമൊരുക്കുന്നു. ഒക്ടോബര്‍ പതിനാറ് ചൊവ്വാഴ്ച്ച വൈകിട്ട് ഏഴു മണിക്ക് ന്യൂയോര്‍ക്കിലെ രാജധാനി റെസ്റ്റോറന്റില്‍അദ്ദേഹത്തിനു സ്വീകരണം നല്‍കുന്നതോടൊപ്പം, പൊതുവിഷയങ്ങള്‍ അദ്ദേഹവുമായി സംവദിക്കാന്‍ അവസരമുണ്ടായിരുക്കും.

മൂന്നുവട്ടം ലോകസഭ അംഗമായിരിക്കുകയും, കേരള സംസ്ഥാന കാബിനറ്റ് പദവി വഹിക്കുകയും ചെയ്ത കറതീര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഇദ്ദേഹം. ജനങ്ങളുടെപ്രശ്‌നങ്ങള്‍ ആധികാരികമായി പഠിച്ചശേഷം, അതിന്റെ പരിഹാരം, സഭയില്‍ അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ്പ്രശംസനീയമാണ്.

ഫോമാ സെക്രട്ടറിജോസ് എബ്രഹാം,അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍,ട്രഷറര്‍ ഷിനു ജോസഫ്, അര്‍. വി. പിമാരായ തോമസ് ശാമുവേല്‍, ഗോപിനാഥ കുറുപ്പ്, ബോബി കെ. തോമസ് എന്നിവരും, ബഞ്ചമിന്‍ ജോര്‍ജ്, ചാക്കോ കോയിക്കലേത്ത്, സുരേഷ് നായര്‍, ഷോളി കുമ്പിളിവേലില്‍, സണ്ണി എബ്രഹാം, ചെറിയാന്‍ കോശി, ആശിഷ് ജോസഫ്, ജിബി തോമസ് എന്നീ നാഷണല്‍ കമ്മറ്റിയംഗങ്ങളും, എന്‍. എ. സി ചെയര്‍മാന്‍ തോമസ് റ്റി. ഉമ്മന്‍, എന്നിവരോടൊപ്പം ഫോമായുടെ എല്ലാ പ്രമുഖനേതാക്കളും പങ്കെടുക്കുന്നതായിരിക്കും. ഏവര്‍ക്കും സ്വാഗതം. 
എന്‍.കെ. പ്രേമചന്ദ്രന്‍ എം പി യോടൊപ്പം  ന്യൂയോര്‍ക്കില്‍ ഫോമായുടെ സംവാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക