Image

ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി മരിക്കാന്‍ തയ്യാറെന്ന്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍

Published on 14 October, 2018
ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി മരിക്കാന്‍ തയ്യാറെന്ന്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍


പത്തനംതിട്ട: ശബരിമലയില്‍ ആചാര സംരക്ഷണത്തിന്‌ വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന്‌ ദേവസ്വം ബോര്‍ഡ്‌ മുന്‍പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍.

ശബരിമല കര്‍മ്മസമിതിയുടെ യോഗത്തില്‍ സംസാരിക്കവെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. ശബരിമലയില്‍ യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലയ്‌ക്കില്ലെന്നും സാഹചര്യം വന്നാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടന്ന്‌ ഭക്തരോട്‌ പറയുമെന്നും ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
കൊല്ലാന്‍ ഉള്ള തന്ത്രം 2018-10-14 07:52:16
ശബരിമല ; മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളെ ഇറക്കി സമരം ചെയ്യുമെന്ന സവര്‍ണ്ണ തീവ്രവാദികളുടെ പ്രഖ്യാപനം ലാഖവത്തോടെ കാണരുത് . പലതും കൊട്ടേഷന്‍ സംഘങ്ങളാണ് . ബാബ്റി മസ്ജിദ് മുതല്‍ ഇങ്ങോട്ട് എല്ലായിടത്തും കലാപം ഉണ്ടാക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്വീകരിക്കുന്ന മാര്‍ഗം ഇതാണ് . ചിലര്‍ ആത്മഹത്യ ചെയ്യുമെന്നൊക്കെ പറയുന്നത് ഫലിതമാണ് . കൊല്ലാനാണ് അവര്‍ വരുന്നത് . സംസ്ഥാന സര്‍ക്കാരും പൊതു സമൂഹവും ‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണിത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക