Image

ശങ്കര്‍ ഐഎഎസ്‌ അക്കാദമി സ്ഥാപകനും സിഇഒയുമായ ശങ്കര്‍ ദേവരാജന്‍ ജീവനൊടുക്കി

Published on 14 October, 2018
ശങ്കര്‍ ഐഎഎസ്‌ അക്കാദമി സ്ഥാപകനും സിഇഒയുമായ ശങ്കര്‍ ദേവരാജന്‍ ജീവനൊടുക്കി


ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ സിവില്‍ സര്‍വീസ്‌ അക്കാദമികളില്‍ ഒന്നായ ശങ്കര്‍ ഐഎഎസ്‌ അക്കാദമി സ്ഥാപകനും സിഇഒയുമായ ശങ്കര്‍ ദേവരാജന്‍ ജീവനൊടുക്കി. 45 വയസുകാരനായ ദേവരാജനെ മൈലാപൂരിലെ വസതിയിലാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ദേവരാജന്റെ മരണത്തിന്‌ കാരണം കുടുംബ പ്രശ്‌നങ്ങളാണെന്ന്‌ പൊലീസ്‌ പറയുന്നത്‌.

ദീര്‍ഘകാലമായി ശങ്കറും ഭാര്യ വൈഷ്‌ണവിയും തമ്മില്‍ വഴക്ക്‌ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന്‌ വ്യാഴാഴ്‌ച രാത്രി വഴക്കിട്ട്‌ ശങ്കര്‍ അസ്വസ്ഥനായി മുറിയില്‍ കയറി വാതിലടയ്‌ക്കുകയായിരുന്നു.

പിന്നീട്‌ ഭാര്യ പോയി സുഹൃത്തിനെ കൊണ്ട്‌ കൂട്ടികൊണ്ട്‌ വന്ന ബലംപ്രയോഗിച്ചു വാതില്‍ തുറന്നു. അന്നേരം ശങ്കര്‍ ദേവരാജനെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടത്‌. ഇതോടെ അദ്ദേഹത്തെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുച്ചെങ്കോട്‌ നല്ലഗൗണ്ടപാളയത്തു മൃതദേഹം സംസ്‌കരിച്ചു.

2004 ാണ്‌ ശങ്കര്‍ ദേവരാജന്‍ ശങ്കര്‍ ഐഎഎസ്‌ അക്കാദമി ആരംഭിച്ചത്‌. സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ നാലു തവണ പരാജയപ്പെട്ട ശങ്കര്‍ ദേവരാന്‍ തുടങ്ങിയ അക്കാദമിയില്‍ പഠിച്ച നിരവധി പേര്‍ ഇന്ന്‌ രാജ്യത്തെ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക