റായ്പുര്‍: ഛത്തീസ്ഗഢിലെ
രാജ്നന്ദ്ഗാവില്‍ ബൊലേറോയും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ
ഒമ്ബതുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൊലേറോയില്‍
സഞ്ചരിച്ച ഒന്‍പത് പേരും തല്‍ക്ഷണം മരിച്ചു.
ദോനാഗഢില്‍ ക്ഷേത്രസന്ദര്‍ശനം
നടത്തി മടങ്ങുകയായിരുന്നു ബൊലേറോയിലെ യാത്രക്കാര്‍. ദുര്‍ഗ് ജില്ലയിലെ ഭിലായ്
സ്വദേശികളാണ് ഇവര്‍.
ബൊലേറോ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ
എതിരെ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ
കുഞ്ഞുള്‍പ്പെടെ നാലുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.