Image

ഗോവ മുഖ്യമന്ത്രി പരീക്കര്‍ ആശുപത്രി വിട്ടു

Published on 14 October, 2018
ഗോവ മുഖ്യമന്ത്രി പരീക്കര്‍ ആശുപത്രി വിട്ടു


ന്യൂഡല്‍ഹി: പാന്‍ക്രിയാസ്‌ സംബന്ധിച്ച അസുഖത്തെ തുടര്‍ന്ന്‌ ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രി വിട്ടു. ഇന്ന്‌ വൈകിട്ടോടെ അദ്ദേഹം ഗോവയില്‍ മടങ്ങിയെത്തിയേക്കുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സെപ്‌തംബര്‍ 15നാണ്‌ പരീക്കറെ എയിംസില്‍ പ്രവേശിപ്പിച്ചത്‌. പരീക്കറിന്‌ ഇപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയുന്ന നിലയാണെന്നും അതിനാലാണ്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തതെന്നും എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഗോവയിലെത്തിയാലും അദ്ദേഹത്തിന്‌ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പനാജിയിലെ സ്വകാര്യ വസതിയിലാകും അദ്ദേഹം താമസിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക