Image

ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുള്ള വിഗ്രഹം മണ്ണാറശാലയില്‍നിന്ന്

Published on 14 October, 2018
ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുള്ള വിഗ്രഹം മണ്ണാറശാലയില്‍നിന്ന്
ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പുതിരി ഏറ്റു വാങ്ങി. മണ്ണാറശ്ശാല ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. മണ്ണാറശ്ശാല മേല്‍ശാന്തി ബ്രഹ്മശ്രീ സുബ്രഹ്മണ്യന്‍ നമ്പുതിരി കര്‍മങ്ങളില്‍ പങ്കെടുത്തു. വേഴപ്പറമ്പ് ബ്രഹ്മദത്തന്‍ നമ്പുതിരി, അപ്പുകുട്ടന്‍ നായര്‍, രവിഗോവിന്ദന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗണപതി പൂജയ്ക്കു ശേഷം ശില്‍പി കൊണ്ടു വന്ന ബിംബത്തില്‍ നെയ്യും തേനും പുരട്ടിയ സ്വര്‍ണസൂചികൊണ്ട് കണ്ണിന്റെ ഭാഗം തന്ത്രി വരഞ്ഞു കൊടുക്കുന്നു. ശില്‍പി ബിംബത്തിന്റെ കണ്ണ്തുറപ്പിക്കുന്നു. അതിനു ശേഷം ക്ഷേത്രത്തിന്റെ അധികാരികള്‍ക്കും തന്ത്രിക്കും കൈമാറുന്നു. ഈ വിശേഷപ്പെട്ട ആചാരമാണ് ബിംബപരിഗ്രഹം. അതേദിവസം ബ്രാംപ്ടന്‍ ക്ഷേത്രത്തില്‍ ഏറയുര്‍ മനോജ് നമ്പുതിരിയുടെ നേതൃത്യത്തില്‍ പ്രത്യേകപൂജ ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ബാലു മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക