Image

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ

Published on 14 October, 2018
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ

കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കിയാല്‍ ഈ മാസം 18ന് ഹര്‍ത്താല്‍ നടത്തുമെന്ന് മുന്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും തെഗാഡിയ പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ ആലോചിക്കുന്നത്.

നട തുറക്കുന്ന 17ന് തന്നെ ഹര്‍ത്താല്‍ നടത്താനാണ് ആലോചന എന്ന് ശബരിമല ആചാര സംരക്ഷണ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നതു വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാര സംരക്ഷണ സമിതി ആവശ്യം. തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരവുമായും ചര്‍ച്ച നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. തന്ത്രി മഹാമണ്ഡലം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങി ശബരിമലയുമായി നേരിട്ട് ബന്ധമുള്ളവരുടെ യോഗം 16ന് പത്തുമണിക്ക് ദേവസ്വം ബോര്‍ഡിന്റെ ഓഫീസില്‍ വിളിച്ചു ചേര്‍ക്കും.

ആചാരനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ആരേയും തോല്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കേണ്ടതില്ല, ദേവസ്വം ബോര്‍ഡ് വീണ്ടും സമവായ ശ്രമങ്ങള്‍ക്ക് നീങ്ങാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് പദ്മകുമാര്‍ പറഞ്ഞു. മണ്ഡലം മകരവിളക്ക് കാലത്ത് മുന്നേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന തരത്തില്‍ ചര്‍ച്ച നടത്തണം എന്നതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുലാമാസ പൂജക്കായി പതിനേഴിന് നട തുറക്കാനിരിക്കേയാണ് പതിനാറിന് സമയാവ ചര്‍ച്ചയുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ സമവായ നീക്കത്തിന് ദേവസ്വം ബോര്‍ഡ് ശ്രമിച്ചപ്പോള്‍ തന്ത്രികുടുംബവും മറ്റും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ തന്ത്രികുടുംബം വിസമ്മതിച്ചിരുന്നു

Join WhatsApp News
Tom abraham 2018-10-14 17:06:04

Does PM Modi have the moral courage to declare National Emergency like Indira Gandhi ? India is reaching a Chaos-- Financial, religiuos conflicts, lack of respect for the Supreme Court with this kind of protests, Me Too allegations about Rapes, killings, flood losses, lootings, corruption and what not ?

Vayanakkaran 2018-10-15 08:46:35
Evanokke keralathil enthu karyam?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക