Image

ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം

Published on 14 October, 2018
ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
ന്യൂയോര്‍ക്ക്: പരിശുദ്ധ ദൈവമാതാവിന്റെ കരുതലും പരിലാളനയും ആവോളം അനുഭ വിക്കുന്ന ന്യൂയോര്‍ക്ക് സെന്റ്‌മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയുടെ മ ധ്യസ്ഥയായ കന്യകാ മറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു. ദൈവാനുഗ്രഹത്തിലൂടെ സംജാതമായ അനുകൂല കാലാവസ്ഥ ആഘോഷദിനത്തിന്റെ മാറ്റുയര്‍ത്തി. നാല്‍പ്പത് സ് പൊണ്‍സര്‍മാര്‍ എന്ന റിക്കാര്‍ഡിട്ട ആഘോഷ ചടങ്ങുകള്‍ വിശ്വാസികളുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്‌ധേയമായി.

ചിക്കാഗോ സെന്റ്‌തോമസ് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തായിരുന്നു മു ഖ്യ കാര്‍മ്മികന്‍. ഫാ. സിയ പളളിത്തുരുത്തേല്‍, ഫാ. ജോയി ചെങ്ങാളന്‍, ഇടവക വികാ രി ഫാ. ജോണ്‍ മേലേപ്പുറം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ജപമാലയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സപൊണ്‍സര്‍മാര്‍ക്കൊ പ്പമുളള ഒപ്പ മോറിസ് പ്രദക്ഷിണം. സ്‌പൊണ്‍സര്‍മാരെ അവരോധിച്ച ശേഷമായിരുന്നു ലദീഞ്ഞും ബലിയര്‍പ്പണവും.
കത്തോലിക്കാ സഭയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യവും പ്രാധാന്യവുമാണ് തിരുനാള്‍ സന്ദേശത്തില്‍ മാര്‍ അങ്ങാടിയത്ത് പ്രഘോഷിച്ചത്. നമ്മുടെ വിശ്വാസ സംരക്ഷ ണത്തിനും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാണ് അനിവാര്യമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

കുര്‍ബാനക്കു ശേഷം ഓള്‍ഡ് ബെത്ത്‌പേജിലുളള ദേവാലയാങ്കണം ചുറ്റിയുളള പ്രദക്ഷി ണവും ഉണ്ടായിരുന്നു. പത്തു ദിവസത്തെ കൊന്ത നമസ്കാരത്തിന് സമാപനം കുറിച്ചു കൊണ്ടുളള തിരുനാള്‍ മാതാവിന് വണക്കം അര്‍പ്പിച്ച് സമാപിച്ചു.
ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക