Image

കണ്ണൂരില്‍ ബസ്‌ യാത്രക്കാരിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 2 സ്‌ത്രീകള്‍ അറസ്റ്റില്‍

Published on 15 October, 2018
കണ്ണൂരില്‍ ബസ്‌ യാത്രക്കാരിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 2 സ്‌ത്രീകള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ബസ്‌ യാത്രക്കാരിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച രണ്ടു സ്‌ത്രീകളെ പോലീസ്‌ അറസ്റ്റു ചെയ്‌തു. തമിഴ്‌നാട്‌ മധുരൈ തിരുപ്രംകുണ്ട്രം സ്വദേശികളായ നന്ദിനി (27), ഈശ്വരി (40) എന്നിവരെയാണ്‌ എസ്‌ ഐ കെ.കെ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റു ചെയ്‌തത്‌.

നാട്ടുകാരാണ്‌ സംഘത്തെ പിടികൂടി പോലീസിലേല്‍പിച്ചത്‌. കണ്ണൂരില്‍ നിന്നു പറശ്ശിനിക്കടവിലേക്ക്‌ പോവുകയായിരുന്ന സ്വകാര്യബസിലാണ്‌ സംഭവം. പറശ്ശിനിക്കടവ്‌ ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന അഴീക്കോട്‌ കപ്പക്കടവ്‌ കൂലോത്ത്‌ വളപ്പില്‍ ശ്രീജയുടെ(55) മാലയാണ്‌ സംഘം കൈക്കലാക്കാന്‍ ശ്രമിച്ചത്‌.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക