Image

കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഡ്മിനിസ്‌ട്രേറ്ററോട് ക്രിസ്ത്യന്‍ വിമണ്‍ മൂവ്‌മെന്റ്

Published on 15 October, 2018
കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഡ്മിനിസ്‌ട്രേറ്ററോട് ക്രിസ്ത്യന്‍ വിമണ്‍ മൂവ്‌മെന്റ്

കോട്ടയം: ജലന്ധറില്‍ ഇന്നലെ നടന്ന 'ത്യാഗ സഹന ജപമായ യാത്ര' യില്‍ അഡ്മിന്‌സട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോ ഗ്രേഷ്യസിന്റെ  ഇടപെടല്‍ ഫലംകണ്ടു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നീതീ തേടിയുള്ളതായിരുന്നു 'ത്യാഗ സഹന' റാലിയെങ്കിലും രൂപതയുടെ ഭാഗത്തുനിന്ന് പ്രകടമായി അത്തരമൊരു നടപടിയുമുണ്ടായില്ല. പതിവിലും ശാന്തവും സമാധാനപരവുമായിരുന്നു യാത്രയെന്ന് ജലന്ധറില്‍ നിന്നുള്ള റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചെറിയൊരു വിഭാഗം വിശ്വാസികള്‍ മാത്രം ഫ്രാങ്കോയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ഫഌ്‌സുമായാണ് റാലിക്കെത്തിയത്

മൂവായിരത്തോളം വിശ്വാസികള്‍ പങ്കെടുത്ത യാത്രയില്‍ പഞ്ചാബി വൈദികരുടെ എണ്ണം തീര്‍ത്തും കുറവായിരുന്നു. വിരലില്‍ എണ്ണാന്‍ മാത്രം പഞ്ചാബി വൈദികരും ഫ്രാങ്കോയോട് അടുപ്പമുള്ള കുറച്ച് മലയാളി വൈദികരുമാണ് പങ്കെടുത്തത്. എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികളെ സ്‌കൂള്‍ ബസുകളില്‍ ആണ് പരിപാടി നടന്ന സെന്റ് ജോസഫ് സ്‌കൂള്‍ മൈതാനത്ത് എത്തിച്ചത്.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കും സാക്ഷികളായ കന്യാസ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമണ്‍ മൂവ്‌മെന്റ് കത്തയച്ചു. കന്യാസ്ത്രീകളെ അവര്‍ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കത്ത്. മഠത്തില്‍ ജലന്ധറില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകള്‍ അപ്രതീക്ഷിതമായി താമസത്തിന് എത്തിയതില്‍ ദുരൂഹതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ കോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നത് വരെ പരാതിക്കാരിയേയും സാക്ഷികളെയും കുറവിലങ്ങാട് തുടരാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ജയിലില്‍ കഴിയുന്ന ബിഷപ്പിനെ കേരളത്തില്‍ നിന്നുള്ള നിരവധി ബിഷപ്പുമാര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീ സഭയില്‍ നിന്നും ഭ്രഷ്ട് നേരിടുകയാണ്. അവര്‍ ബിഷപ്പിനെ സന്ദര്‍ശിച്ചത് നല്ലകാര്യം തന്നെ. പക്ഷേ പരാതിക്കാരിയെ ഒറ്റപ്പെടുത്തുന്നതില്‍ അപലപിക്കുകയാണെന്നും കന്യാസ്ത്രീയും സഭയുടെ മകള്‍ തന്നെയല്ലേയെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമണ്‍ മൂവ്‌മെന്റ് കത്തില്‍ ചോദിക്കുന്നു

Join WhatsApp News
josecheripuram 2018-10-15 19:37:21
When we fight against an establishment you should know the results.Why you are afraid?Jesus fought for injustice he gave his life.When we talk the truth we may loose our life.  So You Guys say that when we die that's the time you see Jesus.Ok then why you are afraid to die.(why you don't want see jesus).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക