Image

സഭയെ വിചാരണ ചെയ്യുന്നു; മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്കാ കോണ്‍ഗ്രസ്; ഏറ്റുമാനൂരില്‍ പ്രകടനവും വിശദീകരണയോഗവും

Published on 15 October, 2018
സഭയെ വിചാരണ ചെയ്യുന്നു; മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്കാ കോണ്‍ഗ്രസ്; ഏറ്റുമാനൂരില്‍ പ്രകടനവും വിശദീകരണയോഗവും
കോട്ടയം:  കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഉള്‍പ്പെടെ കത്തോലിക്കാ സഭയിലെ വൈദികര്‍ നേരിടുന്ന കേസുകളില്‍ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത വിഭാഗം. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിറം പിടിപപിച്ച കഥകളും യാതൊരുവിധ ധാര്‍മ്മികതയും തത്വദീക്ഷയുമില്ലാതെ വിളമ്പി സഭയെ അവഹേളിക്കുന്ന മാധ്യമ ഗൂലോചനകള്‍ക്കെതിരെ എ.കെ.സി.സി പ്രത്യക്ഷമായി രംഗത്തിറങ്ങുകയാണെന്ന് നോട്ടില്‍ പറയുന്നു. 

കത്തോലിക്കാ വൈദികര്‍ക്കെതിരായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ചര്‍ച്ചയാക്കുന്നതിലും പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് നാളെയാണ് പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് നാലിന് ഏറ്റുമാനൂര്‍ കോടതിപ്പടിയില്‍ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുക. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിശദീകരണ യോഗവും ചേരുമെന്ന് ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍ പുറത്തുവിട്ട നോട്ടീസില്‍ അറിയിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളത്തിലെ െ്രെകസ്തവ സഭയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും പൊതുസമൂത്തില്‍ അവഹേളിക്കുകയും ചെയ്യുന്ന ദിഷ്പ്രവണത ഏറെ മുറിവേല്പിക്കുന്നുണ്ട്. മാധ്യമവിചാരണകളും പരസ്യ വിഴുപ്പലക്കലുകളും ആകുലപ്പെടുത്തുന്നു. മാധ്യമരാജാക്കന്മാരുടെ വിചാരണ വേദികളില്‍ പ്രതിപക്ഷ ബുഹമാനം ലവലേശമില്ലാതെ നിഷ്‌കരുണം കൊല ചെയ്യപെപടുമ്പോള്‍ ശക്തമായ പ്രതികരണങ്ങളിലൂടെ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകണമെന്ന് ഫാ.ജോസഫ് മുകളേല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. 

 അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിറം പിടിപ്പിച്ച കഥകളും യാതൊരുവിധ ധാര്‍മ്മികതയും തത്വദീക്ഷയുമില്ലാതെ വിളമ്പി സഭയെ അവഹേളിക്കുന്ന മാധ്യമ ഗൂലോചനകള്‍ക്കെതിരെ പ്രത്യക്ഷമായി രംഗത്തിറങ്ങുകയാണ്. അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസികള്‍ യോഗത്തിന് എത്തണമെന്നും'' നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക