Image

പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്; അനുശ്രീക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക

Published on 15 October, 2018
പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്; അനുശ്രീക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടി അനുശ്രീയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ശബരിമലയില്‍ സമത്വം വേണമെന്ന് വാദിക്കുന്നവര്‍ സമത്വത്തിന് വേണ്ടി സ്ത്രീകള്‍ പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ പോകുന്നത് അംഗീകരിക്കുമോ, സ്ത്രീകള്‍ അമ്പലത്തില്‍ ഷര്‍ട്ട് ഊരുമോ എന്ന ചോദ്യങ്ങളുന്നയിച്ചാണ് അനുശ്രീ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇപ്പോള്‍ ഇതിനൊക്കെയുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ അഞ്ജന ശങ്കര്‍.

പുരുഷന്മാരുടെ ടോയ്‌ലെറ്റില്‍ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നതെന്നും യുദ്ധ ഭീതിയില്‍ തന്നെയാണ് നമ്മുടെ നാട്ടില്‍ അടച്ചുറപ്പുള്ള പബ്ലിക് ടോയ്‌ലറ്റുകളില്‍ പോലും സ്ത്രീകള്‍ പോകുന്നതെന്നും അഞ്ജന മറുപടി നല്‍കുന്നു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടില്‍ ആണെങ്കിലും സ്വന്തം സുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണെന്നും അഞ്ജന പറയുന്നു.

അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളില്‍ ഇടുമ്പോള്‍, ആത്മീയതയുടെ നടവാതില്‍ മാത്രമല്ല സ്ത്രീക്ക് മുന്നില്‍ കൊട്ടിയടക്കപെടുന്നത്. സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തില്‍ ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി. അഞ്ജന വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക