Image

എന്താ അജു വര്‍ഗ്ഗീസിനെ ഇത്തിക്കരപക്കിയാക്കാതിരുന്നത്?; ആരാധകന്റെ ചോദ്യത്തിന് നിവിന്‍ പോളിയുടെ മറുപടി

Published on 15 October, 2018
എന്താ അജു വര്‍ഗ്ഗീസിനെ ഇത്തിക്കരപക്കിയാക്കാതിരുന്നത്?; ആരാധകന്റെ ചോദ്യത്തിന് നിവിന്‍ പോളിയുടെ മറുപടി

കായംകുളം കൊച്ചുണ്ണിക്കൊപ്പം ആരാധകരെ നേടി മുന്നേറുകയാണ് ഇത്തിക്കരപക്കിയും. അതിഥി വേഷത്തിലെത്തിയെങ്കിലും മോഹന്‍ലാലും കയ്യടി നേടുന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയാണ് കായംകുളം കൊച്ചുണ്ണി മുന്നേറുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ രസകരമായൊരു ചോദ്യം നിവിന്‍ നേരിടുകയുണ്ടായി.

ഇത്തിക്കരപക്കിയായി എന്തുകൊണ്ട് അജു വര്‍ഗീസിന് അവസരം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നു എന്നായിരുന്നു ചോദ്യം. ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും പറഞ്ഞുകൊടുക്കാമെന്നുമായിരുന്നു നിവിന്റെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക