Image

നടന്‍ അലന്‍സിയര്‍ക്കെതിരെ മീ ടൂ ലൈംഗികാരോപണവുമായി നടി; ഇനിയൊരിക്കലും അയാള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി

Published on 15 October, 2018
നടന്‍ അലന്‍സിയര്‍ക്കെതിരെ മീ ടൂ ലൈംഗികാരോപണവുമായി നടി; ഇനിയൊരിക്കലും അയാള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി
കോട്ടയം: നടന്‍ അലന്‍സിയര്‍ക്കെതിരെ മീ ടൂ ലൈംഗികാരോപണം. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റിലാണ് നടി ലൈംഗികാരോപണം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയില്‍ തുടക്കക്കാരിയാണ് താനെന്നും പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നും നടിയുടേതായി ഇന്ത്യ പ്രൊട്ടസ്റ്റില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പില്‍ പറയുന്നു. തന്റെ നാലാമത്തെ ചിത്രവും അലന്‍സിയര്‍ക്കൊപ്പമുള്ള ആദ്യ ചിത്രത്തിന്റേയും ലൊക്കേഷനില്‍ വച്ചാണ് ദുരനുഭവമുണ്ടായത്. ഇനിയൊരിക്കലും അലന്‍സിയര്‍ക്കൊപ്പം അഭിനയിക്കില്ലെന്നും നടി പറയുന്നു. 

സിനിമയുടെ സെറ്റില്‍ ഉച്ച ഭക്ഷണം കഴിക്കാനിരിക്കെയാണ് അലന്‍സിയറിന്റെ ഭാഗത്തുനിന്നും ആദ്യമായി മോശം അനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. താനും അലന്‍സിയറും കൂടെ അഭിനയിക്കുന്ന മറ്റൊരാളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. തന്നെക്കാള്‍ വലിയ നടന്മാര്‍ കൂടെയുള്ള നടികളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അലന്‍സിയര്‍ വിശദീകരിച്ചു. എന്നാല്‍ തന്റെ മാറിടത്തിലേക്ക് നോക്കിയായിരുന്നു അലന്‍സിയറിന്റെ സംസാ?രമെന്നും അത് തന്നെ വളരെയധികം അസ്വസ്ഥയാക്കിയെന്നും യുവതി പറഞ്ഞു. എന്നാല്‍ കൂടുതല്‍ സോഷ്യലാവണമെന്നും ആളാവണമെന്നും കാര്യങ്ങളെയൊന്നും ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും അലന്‍സിയര്‍ ഉപദേശിച്ചു. ഇക്കാര്യങ്ങളില്‍ പ്രതികരിച്ചില്ലെങ്കിലും അലന്‍സിയറിന്റെ കൂടെ താന്‍ സുരക്ഷിതയല്ലെന്ന് തോന്നിയതായി യുവതി കൂട്ടിച്ചേര്‍ത്തു.

പിന്നീട് അലന്‍സിയര്‍ സഹപ്രവര്‍ത്തകയുടെ കൂടെ തന്റെ മുറിയുടെ സമീപത്തേക്ക് വന്ന് പറഞ്ഞ കാര്യങ്ങളാണ് കൂടുതല്‍ ഞെട്ടിച്ചതെന്ന് യുവതി പറയുന്നു. കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും തങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയേണ്ടതിന്റെ കാര്യങ്ങളെക്കുറിച്ചുമായിരുന്നു അലന്‍സിയറിന്റെ ഉപദേശം. അഭിനയ ജീവിതത്തിലെ തന്റെ പരിചയക്കുറവിനെക്കുറിച്ച് പറഞ്ഞ് അലന്‍സിയര്‍ അപമാനിച്ചു. അയാളെ പുറത്താക്കി വാതിലടക്കാന്‍ എനിക്ക് തോന്നിയതാണ്. പക്ഷേ, അയാളുടെ പ്രായക്കൂടുതല്‍ മാനിച്ചും കൂടെ സഹപ്രവര്‍ത്തക ഉണ്ടായിരുന്നതുകൊണ്ടും ഞാന്‍ ഒന്നും ചെയ്തില്ല.

അലന്‍സിയര്‍ മൂന്നാമതായി തന്നെ സമീപിച്ചത് തന്റെ ആര്‍ത്തവ ദിവസത്തിലായിരുന്നെന്ന് യുവതി പറഞ്ഞു. ക്ഷീണം കാരണം വിശ്രമിക്കുകയായിരുന്ന തന്റെ മുറിയുടെ വാതിലില്‍ അലന്‍സിയര്‍ മുട്ടിവിളിച്ചു. ഡോര്‍ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണെന്ന് മനസിലായി. ഭയന്ന താന്‍ സംവിധായകനെ സഹായത്തിനായി വിളിച്ചു. സഹായത്തിന് ആളെ അയക്കാമെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ അലന്‍സിയര്‍ വാതിലില്‍ ശക്തിയായി ഇടിക്കാന്‍ തുടങ്ങി. അവസാനം താന്‍ വാതില്‍ തുറന്നു. മുറിയില്‍നിന്നും ചാടിപ്പുറത്തിറങ്ങുകയായിരുന്നു തന്റെ ഉദ്ദേശമെന്നും യുവതി വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക