Image

ശബരിമല വിഷയത്തില്‍ ഐക്യ നാടുകളില്‍ ഹൈന്ദവ മുന്നേറ്റം ശക്തിപ്പെടുന്നു

Published on 15 October, 2018
ശബരിമല വിഷയത്തില്‍ ഐക്യ നാടുകളില്‍ ഹൈന്ദവ മുന്നേറ്റം ശക്തിപ്പെടുന്നു
ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ അതിക്രമിച്ചുകേറി സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലുവിളിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഐക്യനാടുകളിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടിക്കുന്നു.

എല്ലാ മതവിശ്വാസികള്‍ക്കും സ്വതന്ത്രമായി മതസ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനും അനുമതി നല്‍കുന്ന ഭരണഘടനാ നിലനില്‍ക്കുന്ന ഭാരതത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കരുതലുള്ള ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം മാത്രം കൈയടക്കി കൊള്ളയടിക്കാനും ആചാരാനുഷ്ഠാനങ്ങളെ അപഹസിക്കാനും അവിശ്വാസത്തിന്റെ അകമ്പടിയോടെ അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്‌ററ് മന്ത്രിമാര്‍ കാട്ടുന്ന അമിതാവേശത്തില്‍ ലോകമെമ്പാടുമുള്ള ഹിന്ദുജനത ആശങ്കാകുലരാണ്.

സേവ് ശബരിമല യൂ. എസ്. എ എന്ന ആയിരത്തില്‍പരം അംഗങ്ങളുള്ള ശബരിമല ധര്‍മമ സംരക്ഷണ സേനയെ നയിക്കുന്ന കര്‍മ്മ സമിതിയുടെ കഴിഞ്ഞ ദിവസം കൂടിയ യോഗം തുലാമാസപൂജകള്‍ക്കു നടതുറക്കുന്നതിനു മുന്നെ ബഹുഭൂരിപക്ഷം ഭക്തരുടെ വിശ്വാസം സംരക്ഷിക്കുവാന്‍ കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അനുബന്ധമായി കോടതി നിലപാട് പുനഃപരിശോധിപ്പിക്കുവാന്‍ പ്രധാന മന്ത്രിയും രാഷ്ട്രത്തലവനായ രാഷ്ട്രപതിയും ഇടപെടണമെന്നും ആവശ്യപ്പെട്ട് സന്ദേശമയക്കുവാനും തീരുമാനിച്ചു.

മുഖ്യകാര്യദര്‍ശി സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ. എച്. എന്‍. എ പ്രസിഡന്റ് രേഖ മേനോന്‍ മുന്‍പ്രസിഡന്റ് രാമദാസ് പിള്ള, മുന്‍സെക്രട്ടറി സുരേഷ് നായര്‍, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് , മനോജ് കൈപ്പിള്ളി,ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരെ കൂടാതെ ചിക്കാഗോ, ഡിട്രോയിറ്റ്, ഡാളസ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി,ഹ്യൂസ്റ്റന്‍, കാനഡയിലെ വിന്‍സര്‍, വെര്‍ജീനിയ, ഒര്‍ലാന്റോ, ടാമ്പാ,ലോസാഞ്ചലസ്,മിനിസോട്ട, സെയിന്റിലുയിസ്, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നും വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പ സേവാ സമാജങ്ങളുടെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

വമ്പിച്ച പ്രതിഷേധവുമായി മുന്നേറുന്ന അയ്യപ്പ ഭക്തന്മാരുടെ ഐക്യം ദുര്‍ബലപ്പെടുത്താന്‍ ജാതി കാര്‍ഡ് പ്രയോഗിക്കുന്ന സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.ഭാഷാ വ്യത്യാസം പരിഗണിക്കാതെ ഇന്ത്യയില്‍നിന്നുള്ള എല്ലാ അയ്യപ്പ ഭക്തന്മാരുടെയും പിന്തുണയോടെ പ്രതിഷേധം വ്യാപിപ്പിക്കാനും നിയമ നടപടികള്‍ക്കുള്‍പ്പെടെ കേരളത്തില്‍ നടക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ നല്‍കുവാനും ഏകകണ്ഠമായി തീരുമാനിച്ചു,

റെഡി ടു വെയിറ്റ് എന്ന വനിതാ വിശ്വാസി കൂട്ടായ്മയിലേക്ക് കൂടുതല്‍ വനിതകളെ അണിചേര്‍ക്കുവാന്‍ രഞ്ജിനി പിള്ള, രേഖ മേനോന്‍, നിഷ പിള്ള, വനജ നായര്‍, പ്രിയ ഉണ്ണിത്താന്‍, രമ നായര്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍, സിന്ധു പിള്ള, അഞ്ജന പ്രയാഗ എന്നിവരുള്‍പ്പെട്ട മഹിളാവേദിയെ ചുമതലപ്പെടുത്തി.

കേരള ഹിന്ദുസ് ഓഫ് മിനിസ്സോട്ടയെ പ്രതിനിധികരിച്ച സുരേഷ് നായര്‍ സ്വാഗതവും കെ. എച്. എന്‍. എ നിര്‍വാഹക സമിതി അംഗം രതീഷ് നായര്‍ നന്ദിയും പറഞ്ഞു.
Join WhatsApp News
Alert 2018-10-15 23:19:31
There are so many American citizens involved in this and it is a breach that they are interfering in Kerala's law and order situation while they are the citizens of USA. I hope Surendaran Nair who organize this will make a note of it. Make sure nobody is  notifying  the State Department about your disruptive plan and sponsoring the violence in Kerala   
Thomas Vadakkel 2018-10-16 00:31:04
ലോകത്തിന്റെ ഒരു കോണിലുള്ള കേരളമെന്ന ഇന്ത്യയുടെ ഒരു ചെറു സംസ്ഥാനത്തിൽ നടക്കുന്ന രാഷ്ട്രീയ മത കോലാഹലങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ ഹൈന്ദവ മലയാളികൾ ശബ്ദകോലാഹലങ്ങൾ ഉയർത്തുന്നത് വിചിത്രം തന്നെ. 

പാരമ്പര്യത്തെ കാത്തു സൂക്ഷിക്കണമെന്ന് അവകാശപ്പെടുന്ന അമേരിക്കൻ ഹിന്ദു മലയാളികളെ, നിങ്ങൾ അയ്യപ്പൻറെ പാരമ്പര്യം എന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ? ആര്യ ബ്രാഹ്മണർ കേരളത്തിൽ വരുന്നതിനു മുമ്പ് അതൊരു ബുദ്ധ സങ്കേതമായിരുന്നു. 

അമേരിക്കയും അയ്യപ്പനുമായി യാതൊരു ബന്ധവുമില്ല. പത്തു കാശ് നിങ്ങൾ അമേരിക്കയിൽ ഉണ്ടാക്കി തിരിച്ചുപോകാനാണ് പദ്ധതിയെങ്കിൽ ഒരു വിമാന ടിക്കറ്റ് എടുത്ത് കേരളത്തിൽ പോയി സമരം ചെയ്തുകൂടെ? ഈ നാട്ടിൽ കിടന്നു ഭ്രാന്ത് കളിച്ച് അന്ധവിശ്വാസങ്ങൾ സായിപ്പിനെയും അറിയിച്ച് അവരുടെ പരിഹാസം ഏറ്റുവാങ്ങണോ?

അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യം എന്നൊക്കെ പറഞ്ഞാൽ സായിപ്പിന് മനസിലാവില്ല. ആർത്തവകാലം വൃത്തികെട്ടതെന്നു പറഞ്ഞു സ്ത്രീകളും സമരത്തിൽ ഏർപ്പെട്ടാൽ ശാസ്ത്ര ലോകം വരെ നിങ്ങളെ ചിരിച്ചു കളിയാക്കും. സ്ത്രീയെ കണ്ടാൽ അയ്യപ്പന് ബ്രഹ്മചര്യം ഇടിഞ്ഞു പോവുന്നുവെങ്കിൽ അയ്യപ്പൻറെ ദിവ്യത്വം ചോദ്യം ചെയ്യേണ്ടി വരും. 

അമേരിക്കയിൽ വന്നു കുടുംബം മെച്ചമാക്കാൻ ശ്രമിക്കുന്ന നിങ്ങൾ കുറച്ചുകൂടി യുക്തിസഹജമായി ചിന്തിക്കൂ. താണ ജാതികളിൽ അടിമത്ത്വം കൊണ്ടുവന്ന ഒരു ഹിന്ദു സമൂഹമാണ് ശബരിമല നിയന്ത്രിക്കുന്നത്. നായന്മാർ തൊട്ടു താഴ്ന്നവർ വരെയുള്ള സ്ത്രീജനങ്ങൾ ഒരു കാലത്ത് അവരുടെ മുമ്പിൽ മാറ് മറയ്ക്കാതെ ചെല്ലണമായിരുന്നു. ഇത്തരത്തിലുള്ള പാരമ്പര്യ ചരിത്രമുള്ളവരാണ് സുപ്രീം കോടതിയുടെ വിധിയെ ധിക്കരിച്ചുകൊണ്ടു സമരത്തിനിറങ്ങിയിരിക്കുന്നത്.

സതി, വർണ്ണ വിവേചനം, തൊട്ടുകൂടായ്മ, നഗ്ന സന്യാസികൾ എന്നതുപോലെ രക്തസ്രാവം അശുദ്ധമാണെന്നുള്ള ഇത്തരം പ്രചരണങ്ങൾ നടത്തി സായിപ്പിന്റെ നാട്ടിൽ ജീവിക്കുന്ന മറ്റു മലയാളികളെയും അയ്യപ്പ ഭക്തന്മാർ നാണം കെടുത്തുന്നു. സ്ത്രീകളെ കാണുമ്പോൾ പൊട്ടുന്ന അയ്യപ്പന്മാരുടെ വൃതാനുഷ്ഠാനത്തിന് എന്ത് അർത്ഥമാണുള്ളത്? ഹിന്ദു ഉണരുന്നത് ഇങ്ങനെയോ? 
Kirukan Vinod 2018-10-16 08:21:22
Why dont you go to Kerala and do the protest? Doing all these clown work for cheap popularity. BJP is ruling India and you dont want to say anything about BJP because BJP is your party. You should have been barking at Central government if Non-BJP government was ruling India.Stop the dirty politics first! Swami Saranam
കപ്യാർ 2018-10-16 16:44:52
ഈ വിധി നടപ്പാക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന ആർജ്ജവത്തെ പിന്തുണക്കുന്നു. ബ്രിട്ടീഷ് ഭരണം ആയതു കൊണ്ട് മാത്രമാണ് ഭാരതത്തിൽ സതി നിറുത്തലാക്കാൻ സാധിച്ചത്. ഇന്നാണെങ്കിൽ  ഇങ്ങു അമേരിക്കയിലും സതി നടപ്പാക്കാൻ വേണ്ടി white house ലേക്കും മറ്റും റാലി നടത്തിയേനെ. ഹിന്ദു സഹോരങ്ങളോട് സഹതാപവും പുച്ഛവും തോന്നുന്നു. 
ഈ വിഷയത്തിൽ ക്രിസ്ത്യൻ പുരോഹിതരും മുസ്ലിം മുളളക്കമാരും കാണിക്കുന്ന താല്പര്യം ആണ് ഏറ്റവും രസകരം. ഒരു പുരോഹിതൻ ഇന്നലെ പറയുന്നത് കേട്ടു സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ ഭേദഗതി നടത്തണം എന്ന്. ഒരു സുപ്രീം കോടതി വിധിയുടെ പേരിൽ തമ്മിൽ അടി കൂടുന്ന യാക്കോബാ/ ഓർത്തഡോൿസ്  പാതിരി ആണെന്നതാണ് അതിലേറെ കൗതുകം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക