Image

എംഎംജേക്കബ്: കറയറ്റ രാഷ്ട്രീയംകൊണ്ട് മലയാളിക്ക് അഭിമാനം ചാര്‍ത്തിയ വിശ്വപൗരനെന്ന് ഓര്‍മ്മ

(പി ഡി ജോര്‍ജ് നടവയല്‍) Published on 15 October, 2018
എംഎംജേക്കബ്: കറയറ്റ രാഷ്ട്രീയംകൊണ്ട് മലയാളിക്ക് അഭിമാനം ചാര്‍ത്തിയ വിശ്വപൗരനെന്ന് ഓര്‍മ്മ
ഫിലഡല്‍ഫിയ: കറയറ്റ രാഷ്ട്രീയംകൊണ്ട്മലയാളിക്ക് അഭിമാനം ചാര്‍ത്തിയ വിശ്വപൗരനായ എംഎംജേക്കബിന്റെ സ്മരണയില്‍ ഓവര്‍സീസ് റസിഡന്റ്മലയാളിസ്സ് അസ്സോസ്സിയേഷന്‍ (ഓര്‍മ) അഞ്ജലിയര്‍പ്പിച്ചു. ഓര്‍മയുടെ രക്ഷാധികാരിയായിരുന്ന എംഎംജേക്കബ്, വിദേശമലയാളികളുടെ സാമൂഹികവും രാഷ്ട്രീയവും നൈയ്യാമികവുമായ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുന്ന ഇടപെടലുകള്‍ക്ക് സഹായിയായിരുന്നു. മികച്ച പാര്‍ലമെന്റേറിയനും ഗവര്‍ണ്ണറും കേന്ദ്രമന്ത്രിയും വിദ്യാഭ്യാസ്സവിചക്ഷണനും,കേരളത്തിന്് അഭിമാനം ചാര്‍ത്തിയ രാഷ്ട്രീയ പ്രാര്‍ത്തകനും ആയിരുന്നു എംഎംജേക്കബ്.

ഓര്‍മാ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും സ്‌പോക്‌സ് പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍ നന്ദിയും പറഞ്ഞു. ഫാ. ഫിലിപ്പ് മോഡയില്‍, വൈസ്പ്രസിഡന്റ ്‌ജോര്‍ജ ്ഓലിക്കല്‍, ട്രസ്റ്റീബോര്‍ഡ് സെക്രട്ടറി അലക്‌സ് തോമസ്, വനിതാ ചെയര്‍മാന്‍ ആലീസ് ജോസ്, റേച്ചല്‍ അലക്‌സ്എന്നിവര്‍ പ്രസംഗിച്ചു.
ഓര്‍മ അവതരിപ്പിച്ച “കേരള വിദൂര സാംസ്കാരിക ജില്ലകള്‍” എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ നടപടികളുമായി ‘ഓര്‍മ്മ’യെ നയിക്കുകയായിരുന്നു ദേഹവിയോഗത്തിനു മുമ്പു വരെയും എംഎംജേക്കബ്.

അഴിമതിക്കറ പുരളാത്ത തിളക്കമാര്‍ന്ന നക്ഷത്രമായി മലയാളിക്ക് അഭിമാനം ചാര്‍ത്തിയ എംഎംജേക്കബിന്റെ സ്മരണാദിനം വര്‍ഷംതോറും വിവിധ സാംസ്കാരിക പരിപാടികളോടെ ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്റ്മലയാളിസ്സ് അസ്സോസ്സിയേഷന്‍) പ്രൊവിന്‍സുകളും ചാപ്റ്ററുകളുമുള്ള എല്ല രാജ്യങ്ങളിലും ആചരിക്കുന്നതാണ്.

ഇന്ത്യയുടെരാഷ്ട്ര ശിന്ി ജവഹര്‍ലാല്‍ നെഹ്‌റു പ്രസിഡ്ന്റ് എന്ന നിലയിലും ഗുല്‍സാരിലാല്‍ നന്ദ ചെയര്‍മാന്‍ എന്ന നിലയിലും നേതൃത്വം നല്കിയ “”ഭാരത് സേവക്‌സമാജിന്റെ’’ ക്യാമ്പ് ഡയറക്ടര്‍, സോണല്‍ ഓര്‍ഗനൈസര്‍, കേരളാ ചെയര്‍മാന്‍, കേന്ദ്ര സമിതീവൈസ് ചെയര്‍മാന്‍ എന്നീ നിലകളിലായിരുന്നു ആദ്യദേശീയശ്രദ്ധാ കേന്ദ്രമായി എംഎംജേക്കബ് ഉയര്‍ന്നത്. ഇന്ത്യയുടെ ആസൂത്രിതവികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജന പങ്കാളിത്തവും സഹകരണവും വളര്‍ത്തുന്നതിനുള്ള പരിശീലന പദ്ധതികളായിരുന്നു “ഭാരത്‌സേവക്‌സമാജം”” നടത്തിയിരുന്നത്.

ഇന്ത്യന്‍ സഹകരണ പ്രസ്ഥാനരംഗത്ത് എംഎംജേക്കബിന്റെ സേവനങ്ങള്‍ മികച്ചതായിരുന്നു. കേരളാസ്റ്റേറ്റ ്‌കോഓപ്പറേറ്റിവ് റബ്ബര്‍ മാര്‍കറ്റിങ്ങ് ഫെഡറേഷന്‍ പ്രസിഡന്റ്, കോട്ടയം ഡിസ്ട്രിക്ട് കോഓപ്പറേറ്റിവ് ബാങ്ക്ഡയറക്ടര്‍, പാലാ റബര്‍മാര്‍ക്കറ്റിങ്ങ് കോഓപ്പറേറ്റിവ് സൊസൈറ്റിഡയറക്ടര്‍, തിരുവനതപുരംചിത്രലേഖാ ഫിലിം കോഓപ്പറേറ്റിവ് സൊസൈറ്റി ചെയര്‍മാന്‍ ( ഒരു ദശാബ്ദക്കാലം), കേരളാ പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ ചെയര്‍മാന്‍, ഓയില്‍ പാം ഇന്ത്യാലിമിറ്റഡ് ചെയര്‍മാന്‍, ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ്ഗവേണിങ്ങ് ബോഡ്‌മെംബര്‍, ഇന്ത്യന്‍ കോഫീ ബോഡ് ഗവേണിങ്ങ ്‌ബോഡ്‌മെംബര്‍, ഇന്ത്യന്‍ റബര്‍ബോഡ് ഗവേണിങ്ങ് ബോഡ്‌മെംബര്‍, നാഷനല്‍ അലയന്‍സ് ഓഫ്‌യങ്ങ് എന്റ്രിപ്രിന്യൂയെഴ്‌സ് ചെയര്‍മാന്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഡയറക്ടര്‍, കേരളാസ്റ്റേറ്റ്‌റെഡ് ക്രോസ്ഡയറക്ടര്‍, കേരളാടൂറിസ്റ്റ്അഡൈ്വസറിബോര്‍ഡ്‌മെംബര്‍, ചെറുകിടവ്യവസായബോര്‍ഡ്‌മെംബര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് മികവു പതിപ്പിച്ചിട്ടാണ ്എംഎംജേക്കബ് എം പി യായിതിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ കേരളഘടകം ജനറല്‍ സെക്രട്ടറി, ട്രഷറാര്‍ എന്നീ നിലകളിലും; കേരളാസ്റ്റേറ്റ് സേവാദളിന്റെ ചെയര്‍മാനായും, ഏ ഐസിസി മെംബറായുംി പല വര്‍ഷങ്ങളിലും എംഎംജേക്കബ് പ്രവര്‍ത്തിച്ചിരുന്നു. വീക്ഷണം പത്രത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍, കോണ്‍ഗ്രസ് റിവ്യൂവിന്റെ ചീഫ ്എഡിറ്റര്‍, ഭാരത്‌സേവക് ജേണലിന്റെ പ്രസാധകന്‍ എന്നീ നിലകളിലുള്ള പത്രപ്രവര്‍ത്തന മികവും എംഎം ജേക്കബിനുണ്ട്.

വിദേശത്തും സ്വദേശത്തും വിവിധ സെമിനാറുകളില്‍ എംഎം ജേക്ക്ക്കബ് പഠനങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിരുന്നു. 1982ലും 1988ലും എംഎംജേക്കബ് രാജ്യസഭാ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 1986 ല്‍ രാജ്യ സഭാ ഡെപ}ട്ടി ചെയര്‍മാനായിതിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രിയായും മേഘാലയ ഗവര്‍ണ്ണറായും സേവനം അനുഷ്ഠിച്ചു.
എംഎംജേക്കബ്: കറയറ്റ രാഷ്ട്രീയംകൊണ്ട് മലയാളിക്ക് അഭിമാനം ചാര്‍ത്തിയ വിശ്വപൗരനെന്ന് ഓര്‍മ്മഎംഎംജേക്കബ്: കറയറ്റ രാഷ്ട്രീയംകൊണ്ട് മലയാളിക്ക് അഭിമാനം ചാര്‍ത്തിയ വിശ്വപൗരനെന്ന് ഓര്‍മ്മഎംഎംജേക്കബ്: കറയറ്റ രാഷ്ട്രീയംകൊണ്ട് മലയാളിക്ക് അഭിമാനം ചാര്‍ത്തിയ വിശ്വപൗരനെന്ന് ഓര്‍മ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക