Image

ഭവനരഹിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് വളണ്ടിയറായി യു.എസ്.സുപ്രീം കോടതി ജഡ്ജിയും

പി പി ചെറിയാന്‍ Published on 16 October, 2018
ഭവനരഹിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് വളണ്ടിയറായി യു.എസ്.സുപ്രീം കോടതി ജഡ്ജിയും
വാഷിംഗ്ടണ്‍ ഡി.സി.: കാത്തലിക്ക് ചാരിറ്റീസ് യു.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ ഭവനരഹിതരായി പാതയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചാരിറ്റി കാന്റീനില്‍ വളണ്ടിയര്‍മാര്‍ക്കൊപ്പം യു.എസ്. സുപ്രീം കോടതി ജഡ്ജിയായി ഈയ്യിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ജഡ്ജി ബ്രിട്ട് കാവനൊയും.
കാത്തലിക്ക് ചാരിറ്റീസ് പ്രസിഡന്റും, സി.ഇ.ഓ.യുമായ മൊണ്‍സീഞ്ഞര്‍ ജോണ്‍ എന്‍സലറും ജഡ്ജിക്കൊപ്പം ഭക്ഷണം വിതരണം ചെയ്യുന്നതിനെത്തിയിരുന്നു.
അസ്സോസിയേറ്റസ് പ്രസ് ഫ്രോട്ടോഗ്രാഫേഴ്‌സിന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് പരസ്യമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഫുള്‍സെനറ്റിന്റെ അംഗീകാരം ലഭിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
മക്കറോണിയും, ചീസും ചേര്‍ന്ന ആഹാരമാണ് ഭവനരഹിതര്‍ക്കായി ജഡ്ജി വിളമ്പി കൊടുത്ത്.

ഇതു ഒരസാധാരണ സംഭവമല്ലെന്നും, ഇതിനുമുമ്പും വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നുവെന്നും, പിന്നീട് ജഡ്ജി വ്യക്തമാക്കി. ഒക്ടോബര്‍ 10ന് നടന്നതു സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ്.
ജഡ്ജി കാവനോയുടെ നിയമനത്തിനെതിരായും അനുകൂലമായും ചൂടേറിയ ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു സെനറ്റിന്റെ അംഗീകാരം ലഭിച്ചത്.

ഭവനരഹിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് വളണ്ടിയറായി യു.എസ്.സുപ്രീം കോടതി ജഡ്ജിയുംഭവനരഹിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് വളണ്ടിയറായി യു.എസ്.സുപ്രീം കോടതി ജഡ്ജിയുംഭവനരഹിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് വളണ്ടിയറായി യു.എസ്.സുപ്രീം കോടതി ജഡ്ജിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക