Image

ശബരിമല സ്‌ത്രീ പ്രവേശനം; നിലയ്‌ക്കലില്‍ പ്രതിഷേധക്കാരിയുടെ ആത്മഹത്യാ ശ്രമം

Published on 16 October, 2018
 ശബരിമല സ്‌ത്രീ പ്രവേശനം; നിലയ്‌ക്കലില്‍ പ്രതിഷേധക്കാരിയുടെ ആത്മഹത്യാ ശ്രമം
 
നിലയ്‌ക്കല്‍: ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നിലയ്‌ക്കലില്‍ പ്രതിഷേധക്കാരിയുടെ ആത്മഹത്യാശ്രമം. മരത്തില്‍ കയറി നിന്നായിരുന്നു യുവതി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌.

നിലയ്‌ക്കലില്‍ എത്തിയ സ്‌ത്രീകളെ സമരക്കാര്‍ തടഞ്ഞു. പമ്പയിലേക്ക്‌ പോകാനെത്തിയ ജേണലിസം വിദ്യാര്‍ത്ഥികളെയാണ്‌ നിലയ്‌ക്കലില്‍ തടഞ്ഞത്‌. കോട്ടയത്ത്‌ ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട്‌ ഓഫ്‌ മാസ്‌ കമ്മ്യൂണിക്കേഷനിലെ ജേണലിസം വിദ്യാര്‍ത്ഥികളെയാണ്‌ ഭക്തര്‍ തടഞ്ഞത്‌.
പത്തനംതിട്ടയില്‍ നിന്ന്‌ കെ എസ്‌ ആര്‍ ടി സി ബസിലെത്തിയവരാണ്‌ നിലയ്‌ക്കലില്‍ പ്രശ്‌നത്തില്‍ പെട്ടത്‌. ഇവരെ ബസില്‍ നിന്നും സ്‌ത്രീകള്‍ നിര്‍ബന്ധപൂര്‍വ്വം ഇറക്കി വിട്ടു.. പിന്നീട്‌ പൊലീസ്‌ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി

പ്രതിഷേധക്കാര്‍ വാഹനങ്ങളില്‍ സ്‌ത്രീകള്‍ ഇല്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷം മാത്രമാണ്‌ കടത്തിവിടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക