Image

പരിയാരം മെഡിക്കല്‍ കോളേജ്‌ പൂര്‍ണമായും സര്‍ക്കാര്‍മേഖലയിലേക്ക്‌

Published on 16 October, 2018
പരിയാരം മെഡിക്കല്‍ കോളേജ്‌ പൂര്‍ണമായും സര്‍ക്കാര്‍മേഖലയിലേക്ക്‌


കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലേക്ക്‌ മാറും. കഴിഞ്ഞ ഏപ്രിലില്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കുമ്പോള്‍ ആര്‍സിസി മാതൃകയില്‍ പ്രത്യേക സൊസൈറ്റിയുടെ നിയന്ത്രണത്തിലാക്കാനാണ്‌ സര്‍ക്കാര്‍ ആലോചിച്ചിരുന്നത്‌. എന്നാല്‍ സംസ്ഥാനത്തെ ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെപ്പോലെ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക്‌ കൊണ്ടുവരുന്നതാണ്‌ കൂടുതല്‍ ഗുണകരമാവുകയെന്ന നിലപാടിലാണ്‌ ഗവണ്‍മെന്റ്‌. ഇതിനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

കേരളത്തിലെ സഹകരണ മേഖലയുടെ അഭിമാനമായിരുന്ന പരിയാരം മെഡിക്കല്‍ കോളേജ്‌ ഏപ്രില്‍ 27നാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്തത്‌. കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദലി, പ്രശസ്‌ത ന്യൂറോ സര്‍ജന്‍ ഡോ. വി ജി പ്രദീപ്‌ കുമാര്‍, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ റിട്ട. പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍ എന്നിവരടങ്ങിയ താല്‍ക്കാലിക ഭരണസമിതിക്കാണ്‌ ഭരണച്ചുമതല. കളമശേരി മെഡിക്കല്‍ കോളേജ്‌ മാതൃകയില്‍ സ്‌പെഷ്യല്‍ ഓഫീസറെയോ താല്‍ക്കാലിക ഭരണസമിതിയെയോ ഭരണം ഏല്‍പിച്ച്‌ ക്രമേണ പൂര്‍ണമായി ഏറ്റെടുക്കാനാണ്‌ ആലോചന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക