Image

ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

Published on 16 October, 2018
ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

തിരൂര്‍: പറവണ്ണയില്‍ ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ െ്രെഡവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ആണ് മരിച്ചത്.  പറവണ്ണ പള്ളത്ത് ആദം എന്നയാളാണ് യാസീനെ കുത്തിയത്. ഇയാള്‍ മദ്യപിച്ചിരുന്നു. പറവണ്ണ അങ്ങാടിയില്‍ വെച്ച് വൈകീട്ട് ഏഴരയോടെയാണ് സംഭവം.

കുത്തേറ്റ യാസീനെ നാട്ടുകാര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാസീനെ കുത്തിയ ശേഷം ആദം ഓട്ടോ തകര്‍ക്കുകയും ചെയ്തു. ഇതിനിടെ ആദമിനും പരിക്കേറ്റിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക