Image

യുവതികള്‍ ദര്‍ശനത്തിന്‌ എത്തിയാല്‍ ക്ഷേത്രം അടച്ചിടില്ലെന്ന്‌ തന്ത്രി

Published on 17 October, 2018
യുവതികള്‍ ദര്‍ശനത്തിന്‌ എത്തിയാല്‍ ക്ഷേത്രം അടച്ചിടില്ലെന്ന്‌ തന്ത്രി


പമ്‌ബ: അയ്യപ്പ ദര്‍ശനത്തിന്‌ യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന പ്രചാരണം തന്ത്രി കണ്‌ഠര്‌ രാജീവര്‌ തള്ളി. യുവതികളെ ക്ഷേത്രത്തില്‍ കയറ്റില്ലെന്നും ശ്രീകോവിലിന്‌ മുമ്‌ബില്‍ യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടയ്‌ക്കുമെന്നുമായിരുന്നു പ്രചാരണം. ഇങ്ങനെ ഒരു തീരുമാനം ഇല്ലെന്ന്‌ തന്ത്രി വ്യക്തമാക്കി.

അമ്‌ബലം അടച്ചിടാന്‍ പറ്റില്ലെ. ആചാര ലംഘനമാണത്‌. മാസത്തില്‍ അഞ്ച്‌ ദിവസം നട തുറന്ന്‌ പൂജ നടത്തണം. അതാണ്‌ ആചാരം. ഈ ആചാരങ്ങള്‍ മുടക്കാന്‍ സാധ്യമല്ലെന്നും കണ്‌ഠര്‌ രാജീവര്‌ വ്യക്തമാക്കി.

ആന്ധ്ര ഗോദാവരി സ്വദേശി മാധവിയും കുടുംബവും ദര്‍ശനത്തിന്‌ വന്നെങ്കിലും സന്നിധാനത്ത്‌ എത്തും മുമ്‌ബ്‌ അവരെ ഭീഷണിപ്പെടുത്തി പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.

പമ്‌ബയില്‍ എത്തിയെങ്കിലും സന്നിധാനത്തേക്ക്‌ പോകാന്‍ ഒരുങ്ങിയ മാധവിയെ പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അതോടെ അവര്‍ തിരിച്ചുപോന്നു. ഇപ്പോള്‍ പോലീസ്‌ സംരക്ഷണയിലാണ്‌ മാധവിയും കുടുംബവും.

ചേര്‍ത്തല സ്വദേശി ലിബിയെ പത്തനംതിട്ട ബസ്‌ സ്റ്റാന്റില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരും പോലീസ്‌ സംരക്ഷണത്തിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക